എഡിറ്റര്‍
എഡിറ്റര്‍
എം. ഇ. എസ് അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
എഡിറ്റര്‍
Monday 8th May 2017 12:15pm

റിയാദ്: എം.ഇ.എസ് റിയാദ് ചാപ്റ്റര്‍ അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡ് ചടങ്ങ് സംഘടിപ്പിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ മൊമെന്റോയും സ്വര്‍ണ്ണ നാണയവും നല്‍കി ആദരിച്ചു. യോഗം ഇന്ത്യന്‍ എംബസി സെക്രട്ടറി വി. നാരായണന്‍ ഉദ്ഘാടനം ചെയ്തു.

എയര്‍ ഇന്ത്യ മാനേജര്‍ കുന്ദന്‍ ലാല്‍, എന്‍.ആര്‍.കെ ചെയര്‍മാന്‍ അഷറഫ് വടക്കേവിള, ഉബൈദ് എടവണ്ണ, യാര സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അസ്മ സലിം,ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ് മിസ്ട്രസ് മൈമൂന അബ്ബാസ്, ഷി ഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

എം.ഇ.എസ് പ്രസിഡന്റ് അജ്മല്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ കായംകുളം ഫിനാന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൈനുല്‍ ആബ്ദീന്‍ സ്വാഗതവും ഫൈസല്‍ പൂനൂര്‍ നന്ദിയും രേഖപ്പെടുത്തി .

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement