ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ‘മേരിയ്ക്കുണ്ടൊരു കുഞ്ഞാട്’ ഇന്ന് തിയേറ്ററുകളിലെത്തും. വൈശാഖ് സിനിമാസ് നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് ബെന്നി പി നായരമ്പലമാണ്.

ചിത്രത്തില്‍ സോളമന്‍ കുഞ്ഞാട് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ഭാവനയാണ് മേരി.

കോമഡിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സലീം കുമാര്‍ എന്നിങ്ങനെ ഒരു വന്‍ കോമഡി പട തന്നെ അണിനിരക്കുന്നുണ്ട്.

ബേണി ഇഗ്‌നീഷ്യസ് സംഗീതമൊരുക്കുന്ന മേരിയ്ക്കുണ്ടൊരു കുഞ്ഞാടിന്റെ ക്യാമറമാന്‍ ശ്യാം ദത്താണ്. ദിലീപ്-ഷാഫി ടീമിന്റെ കല്ല്യാണരാമന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഈ ചിത്രവും അതുപോലൊരു എന്റര്‍ടൈനറായിരിക്കുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.