Categories

‘മറ്റൊരു ഏജന്‍സികൂടി അമേരിക്കയുടെ ക്രഡിറ്റ് റേറ്റിംങ് താഴ്ത്തും’

വാഷിംങ്ടണ്‍: മറ്റൊരു റേറ്റിംങ് ഏജന്‍സികൂടി യു.എസിന്റെ ക്രഡിറ്റ് റേറ്റിംങ് താഴ്ത്താന്‍ സാധ്യതയുണ്ടെന്ന് ബാങ്ക് അമേരിക്കയുടെ നിക്ഷേപ ബാങ്കിംങ് ഭാഗമായ മെറില്‍ ലിഞ്ച്. ധനകമ്മി ആശങ്ക വര്‍ധിപ്പിക്കുന്നതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ മറ്റൊരു ഏജന്‍സികൂടി അമേരിക്കയുടെ റേറ്റിംങ് ട്രിപ്പിള്‍ എയില്‍ നിന്നും താഴ്ത്തുമെന്നാണ് മെറില്‍ ലിഞ്ചിന്റെ പ്രവചനം.

റേറ്റിംങ് ഏജന്‍സിയായ മൂഡിയില്‍ നിന്നോ ഫിച്ചില്‍ നിന്നോ ആവും രണ്ടാമത്തെ റേറ്റിംങ് താഴ്ത്തല്‍. യു.എസ് കമ്മി കുറയ്ക്കാന്‍ വേണ്ടി പര്യാപ്തമായ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നതിന്റെ സൂചനയാവും ഇത്. കഴിഞ്ഞ ആഗ്‌സറ്റിലാണ് സ്റ്റാന്റേര്‍ഡ് ആന്റ് പുവര്‍ അമേരിക്കയുടെ ക്രഡിറ്റ് റേറ്റിംങ് കുറച്ചത്. കടബാധ്യത വര്‍ധിക്കുന്നതും ബജറ്റ് കമ്മിയുമായിരുന്നു റേറ്റിംങ് കുറയ്ക്കാന്‍ കാരണം. ഇതിനു പിന്നാലെ മറ്റൊരു ഏജന്‍സികൂടി റേറ്റിംങ് താഴ്ത്തുകയാണെങ്കില്‍ അമേരിക്കയ്ക്ക് അത് വലിയ തിരിച്ചടിയാവുമെന്നും അവര്‍ പറയുന്നു.

‘ കമ്മി കുറയ്ക്കാന്‍ പര്യാപ്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ ക്രഡിറ്റ് റേറ്റിങ് കുറയ്ക്കുമെന്ന് റേറ്റിംങ് ഏജന്‍സികള്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നവംബറിലോ ഡിസംബറിലോ മറ്റൊരു ഏജന്‍സികൂടി റേറ്റിംങ് കുറയ്ക്കാന്‍ സാധ്യതയുണ്ട്. ‘- മെറില്‍ ലിഞ്ച് മുന്നറിയിപ്പ് നല്‍കുന്നു.

കമ്മിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനായി യു.എസ് കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയ സൂപ്പര്‍ കമ്മിറ്റി നവംബര്‍ 23നുള്ളില്‍ 1.2 ട്രില്യണ്‍ ഡോളറായി കമ്മികുറച്ചില്ലെങ്കില്‍ അത് യു.എസിന് വലിയ അടിയാവുമെന്നും അവര്‍ വ്യക്തമാക്കി

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.