കൊച്ചി: മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഐ.ജി പത്മകുമാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഉടമ സേവി മനോ മാത്യുവിനെ രണ്ടാംപ്രതിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മിച്ചഭൂമി പ്രശ്‌നം ഉള്‍പ്പടെയുള്ള കേസുകള്‍ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് നിലനില്‍ക്കെ ഇക്കാര്യം മറച്ചുവെച്ച് സേവി മനോ മാത്യു ഐ.എസ്.ആര്‍.ഓ യെ വഞ്ചിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2007 ജൂലായില്‍ 81.5 ഏക്കര്‍ സ്ഥലം ഐ.എസ്.ആര്‍.ഓ യ്ക്ക് സേവി മനോ മാത്യു നിയമവിരുദ്ധമായി വില്‍പന നടത്തിയെന്നായിരുന്നു ആരോപണം. ഇത് പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും അതിനാല്‍ ഈ ഭൂമി റിസര്‍വ് വനത്തിന്റെ ഗണത്തില്‍പ്പെട്ടിരിക്കുകയാണെന്നും വനംവകുപ്പ് ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്നതോടെയാണ് ഭൂമി ഇടപാട് വിവാദമായത്.