Categories

ജര്‍മനിയില്‍ ക്രിസ്റ്റിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തിലേക്ക്

german_ബര്‍ലിന്‍: ജര്‍മന്‍ തിരഞ്ഞെടുപ്പില്‍ നിലവിലെ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കല്‍ നയിച്ച ക്രിസ്റ്റിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തിലെത്തും. ക്രിസ്ത്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കും ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയനും കൂടി 33.8 ശതമാനം വോട്ട് നേടി. ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന് മന്ത്രിസഭ ഉണ്ടാക്കാന്‍ തെരഞ്ഞെടുക്കപ്പിന് മുമ്പേ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്ന ഫ്രീ ഡമോക്രാറ്റുകള്‍ക്ക് (എഫ്.ഡി.പി) 14.6 ശതമാനം വോട്ട് നേടാന്‍ സാധിച്ചു.

ജര്‍മനിയുടെ പതിനേഴാമത്തെ പാര്‍ലമെന്റെി(ബുണ്ടസ് ടാഗ്)ല്‍ ഈ മൂന്ന് പാര്‍ട്ടികള്‍ക്കുമായി മന്ത്രിസഭയുണ്ടക്കുവാനുള്ള ഭൂരിപക്ഷമുണ്ടാവുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.തുടര്‍ച്ചയായ രണ്ടാം തവണയാണ് മെര്‍ക്കല്‍ അധികാരത്തില്‍ എത്തുന്നത്. ലോകത്തെ ഏറ്റവും ശക്തമായ വനിതയായാണ് മെര്‍ക്കല്‍ അറിയപ്പെടുന്നത്.സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റുക എന്ന ലക്ഷ്യമാണ് ഇനി ഇവര്‍ക്ക് മുന്നിലുള്ളത്.

ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റൈന്‍മയര്‍ നയിച്ച സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് (എസ്. പി.ഡി) പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടായ 23.0 ശതമാനം മാത്രമോ സാധിച്ചുള്ളു. ഇടതുകക്ഷികളുടെ പാര്‍ട്ടിയായ ലിങ്ക് പാര്‍ട്ടി 11.9 ശതമാനം വോട്ടുകളും, പരിസ്ഥിതി പാര്‍ട്ടിയായ ഗ്രീന്‍ പാര്‍ട്ടി 10.7 ശതമാനവും മറ്റുള്ളവര്‍ 6 ശതമാനം വോട്ടുകളും നേടുമെന്ന് കണക്കുകള്‍ കാണിക്കുന്നു. 6.2 കോടി വോട്ടര്‍മാരില്‍ നിന്ന് 72.2 ശതമാനം ജനങ്ങള്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു.

ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റൈന്‍മയര്‍ നയിച്ച സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് (എസ്. പി.ഡി) പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടായ 23.5 ശതമാനം മാത്രമോ സാധിച്ചുള്ളു. ഇടതുകക്ഷികളുടെ പാര്‍ട്ടിയായ ലിങ്ക് പാര്‍ട്ടി 10 ശതമാനം വോട്ടുകളും, പരിസ്ഥിതി പാര്‍ട്ടിയായ ഗ്രീന്‍ പാര്‍ട്ടി 10 ശതമാനവും, തീവ്രചിന്താഗതിക്കാരായ എന്‍.പി.ടി പാര്‍ട്ടി 13 ശതമാനം വോട്ടുകളും നേടുമെന്ന് ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നു.6.2 കോടി വോട്ടര്‍മാരില്‍ നിന്ന് 72.2 ശതമാനം ജനങ്ങള്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.