എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ബോക്‌സിംഗ് താരം മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍
എഡിറ്റര്‍
Wednesday 16th May 2012 9:11am

ക്വിന്‍ഹിയാന്‍ദാവോ (ചൈന): ഇന്ത്യയുടെ വനിതാ ബോക്‌സിംഗ് താരം മേരി കോം ചൈനയില്‍ നടക്കുന്ന ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ലോക ചാമ്പ്യന്‍ഷിപ്പിലെ 51 കിലോ വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ കടന്ന മേരി കോമിന് സെമിയില്‍ കടക്കാനായാല്‍ ഏറെക്കുറെ യോഗ്യത ഉറപ്പിക്കാനാവും.

51 കിലോ വിഭാഗത്തിലെ പ്രീ ക്വാര്‍ട്ടറില്‍ നോര്‍വെയുടെ മാരിലെ ഹാന്‍സെനിനെ 18-6 നു തോല്‍പ്പിച്ചാണ് മേരി കോം ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. 51 കിലോ വിഭാഗത്തില്‍ ഏഷ്യയില്‍നിന്നു രണ്ടു പേര്‍ക്കു യോഗ്യത ലഭിക്കും. ഏഷ്യന്‍ മേഖലയിലെ രണ്ടു പേര്‍ കൂടി ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ ലോക രണ്ടാംനമ്പര്‍ നികോള ആഡംസിനെതിരേ ഇന്നു നടക്കുന്ന ക്വാര്‍ട്ടറില്‍ ജയിക്കുകയോ റെന്‍ കാന്‍സനോ ഹീയ് കിമ്മോ തോല്‍ക്കുകയും ചെയ്താല്‍ മേരി കോമിന് ഒളിമ്പിക് യോഗ്യത ഉറപ്പാക്കാം.

ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ സരിതാ ദേവി(6-0) പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി.ആദ്യ റൗണ്ടില്‍ നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ തുര്‍ക്കിയുടെ ഗുല്‍സം തത്താറിനെ സരിത അട്ടിമറിച്ചിരുന്നു.

ഒളിമ്പിക് ചരിത്രത്തിലാദ്യമായാണു വനിതാ ബോക്‌സിംഗ് മത്സരയിനമാകുന്നത്. 51 കിലോഗ്രാം, 60 കിലോഗ്രാം, 75 കിലോഗ്രാം വിഭാഗങ്ങളിലായാണ് ഒളിമ്പിക് മത്സരങ്ങള്‍. ഒളിമ്പിക്‌സ് യോഗ്യത നേടാന്‍ വനിതാ ബോക്‌സര്‍മാര്‍ക്കു ലഭിച്ചിരിക്കുന്ന ഏക അവസരമാണ് ചൈനയില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പ്.

Advertisement