‘എനിക്ക് സണ്ണി ലിയോണിനെ പോലെ ഒരു പോണ്‍ താരമാകണം.’ സ്വന്തം മകളുടെ ആഗ്രഹം കേട്ട് അച്ഛനും അമ്മയും ഞെട്ടി. മകള്‍ തന്റെ ആഗ്രഹത്തില്‍ ഉറച്ച് നിന്നതോടെ അവളെ പിന്‍തിരിപ്പിക്കാനായി അവരുടെ ശ്രമം. എന്നാല്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മകള്‍ തന്റെ ആഗ്രഹത്തില്‍ ഉറച്ചു നിന്നുവെന്ന് മാത്രമല്ല, അച്ഛനമ്മമാരുടെ വാദങ്ങലെയെല്ലാം യുക്തിപരമായി ഖണ്ഡിക്കുകയും ചെയ്തു അവള്‍.


Also Read: റോഡിനു നടുവിലെ പശുവിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസ് ജീപ്പ് ഇടിച്ച് സ്ത്രീ മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്


ബോളിവുഡിലെ പ്രമുഖ സംവിധായകനായ രാം ഗോപാല്‍ വര്‍മ്മയുടെ ആദ്യ ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തമാണ് മുകളില്‍ പറഞ്ഞത്. ‘മേരി ബേട്ടി സണ്ണി ലിയോണ്‍ ബനാ ചാഹ്തി ഹൈ’ (എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം) എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങി ഇതിനോടകം 1,80,000-ത്തോളം പേര്‍ കണ്ടുകഴിഞ്ഞു.

സ്ത്രീശാക്തീകരണത്തിനൊപ്പം അവളുടെ ജീവിതം അവളുടെ സ്വാതന്ത്ര്യമാണ് എന്ന ശക്തമായ സന്ദേശവും നല്‍കുന്നതാണ് രാംഗോപാല്‍ വര്‍മ്മയുടെ പുതിയ സംരംഭം. മക്രാന്ദ് ദേശ്പാണ്ഡെ, ദിവ്യ, നൈന ഗാംഗുലി എന്നിവരാണ് ഇതിലെ പ്രധാനതാരങ്ങള്‍.


Don’t Miss: ‘ഒന്ന് രണ്ട് മൂന്ന്… സംഘികളേ എണ്ണിക്കോ; ‘ മലപ്പുറത്ത് നോമ്പുകാലത്ത് ഹോട്ടലുകള്‍ തുറക്കാറില്ലെന്ന പ്രചരണത്തെ തെളിവോടെ പൊളിച്ചടുക്കി മലപ്പുറംകാരന്റെ വീഡിയോ


തന്റെ സ്വാതന്ത്ര്യത്തിന് സെന്‍സര്‍ ബോര്‍ഡ് വിലങ്ങുതടിയാണെന്ന് പറഞ്ഞാണ് രാം ഗോപാല്‍ വര്‍മ്മ ഇന്റര്‍നെറ്റിനെ തന്റെ മാധ്യമമായി തെരഞ്ഞെടുത്തത്. തുടര്‍ന്ന്, ലൈംഗികതയും വയലന്‍സും നിറഞ്ഞ ഗണ്‍സ് ആന്റ് തൈസ് എന്ന വെബ് സീരീസിന്റെ ഭീകര ട്രെയിലര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമണ് ഷോര്‍ട്ട് ഫിലിമുമായി ആര്‍.ജി.വി രംഗത്തെത്തിയിരിക്കുന്നത്.

ഹ്രസ്വചിത്രം കാണാം: