ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ ദയാഹര്‍ജിയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പാകിസ്ഥാന്‍. ജാദവിന്റെ ദയാഹര്‍ജി പാക്ക് സൈനിക മേധാവിയുടെ പരിഗണനയിലാണ്

ദയാഹര്‍ജി തീര്‍പ്പാക്കുന്നതിന് അതിന്റേതായ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ ഹര്‍ജി തീര്‍പ്പാക്കുന്നത് കൂടുതല്‍ വൈകില്ലെന്നും പാക് സൈനിക വക്താവ് ജനറല്‍ ആസിഫ് ഗഫൂര്‍ മാധ്യമങ്ങളെ അറിയിച്ചു.

Subscribe Us:

അതേ സമയം 2014 ല്‍ പെഷവാറിലെ ആര്‍മി സ്‌കൂളില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരനെ കുല്‍ഭൂഷണ്‍ ജാദവുമായി വച്ചുമാറാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ ഇത് തെറ്റാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് റാവീഷ് കുമാര്‍ അറിയിച്ചു.


Also Read       നോക്കുകൂലി ആവശ്യപ്പടുന്നവരെ അറസ്റ്റ് ചെയ്യണം: പൊലീസ് നടപടി എടുത്തില്ലെങ്കില്‍ കോടതിയെ നേരിട്ട് സമീപിക്കാമെന്നും ഹൈക്കോടതി


ഇന്ത്യക്കു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് മുന്‍നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു കുല്‍ഭൂഷണ്‍ യാദവിനെ പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ചിരുന്നത്.

കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ കുറ്റപത്രത്തിന്റെയും വിധിയുടേയും പകര്‍പ്പ് ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ നിഷേധാത്മക സമീപനമായിരുന്നു പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.