കോട്ടയം: പ്രഥമ മേഴ്‌സി രവി പുരസ്‌കാരം  ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന് നല്‍കി. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണിയാണ് പുരസ്‌കാരം നല്‍കിയത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആര്‍ക്കും അവഗണിക്കാനാകാത്ത ത്യാഗോജ്ജ്വല പാരമ്പര്യമുള്ള കുടുംബമാണ് വയലാര്‍ രവിയുടേതെന്ന് എ.കെ. ആന്റണി ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി കെ.എം. മാണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Subscribe Us: