എഡിറ്റര്‍
എഡിറ്റര്‍
മെഴ്‌സിഡസ് ബെന്‍സ് സ്‌പോര്‍ട്‌സ് ടൂറര്‍ ബി ക്ലാസ്
എഡിറ്റര്‍
Wednesday 19th September 2012 4:46pm

ന്യൂദല്‍ഹി: ആഢംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് സ്‌പോര്‍ട്‌സ് ടൂറര്‍ വിപണിയിലെത്തി. ഇന്നലെ മുംബൈയിലാണ് മെഴ്‌സിഡസ് തങ്ങളുടെ പുതിയ അംഗത്തെ പുറത്തിറക്കിയത്.

ബി 180, ബി 180 സ്‌പോര്‍ട് എന്നിങ്ങനെ രണ്ട് മോഡലുകളിലിറങ്ങുന്ന കാറിന്റെ മുംബൈയിലെ എക്‌സ് ഷോറൂം വില 21.49 ലക്ഷമാണ്. സ്‌പോര്‍ട് വാരിയന്റിന് വില അല്‍പ്പം കൂടും, 24.87 ലക്ഷം.

Ads By Google

1595 സിസി പെട്രോള്‍ എഞ്ചിനുള്ള കാറിന്റെ വേഗത മണിക്കൂറില്‍ 100 കി.മി ആണ്.

ഏഴ് എയര്‍ബാഗ്, അറ്റന്‍ഷന്‍ അസിസ്റ്റ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ആക്‌സിലിറേഷന്‍ സ്‌കിഡ് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം എന്നിവയാണ് ഇതിന്റെ മറ്റ് പ്രത്യേകതകള്‍.

മെഴ്‌സിഡസ് ബെന്‍സ് ബി ക്ലാസ് ഇന്ത്യയില്‍ എന്ത് തരംഗമാണ് ഉണ്ടാക്കുന്നതെന്നറിയാന്‍ കമ്പനിക്ക് ആകാംക്ഷയുണ്ടെന്നാണ് അവതരണ വേളയില്‍ കമ്പനിയുടെ ഡയറക്ടര്‍ ദെബാഷിസ് മിശ്ര പറഞ്ഞത്.

Advertisement