മുംബൈ: പ്രമുഖ ആഢംഭര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ വില വര്‍ധിക്കുന്നു. ജനുവരി 14 മുതലാണ് വില വര്‍ധനവ് നിലവില്‍ വരിക. മൂന്ന് ശതമാനം വരെ വര്‍ധനവാണ് കമ്പനി ഉദ്ദേശിക്കുന്നത്.

Ads By Google

ഇറക്കുമതി ചിലവ് വര്‍ധിച്ചതും മൂല്യശോഷണവുമൊക്കെയാണ് വില വര്‍ധനവിന് കാരണമായി പറയുന്നത്. കമ്പനി സി.ഇ.ഒ എബര്‍ഹാര്‍ഡ് കേണ്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ബി-ക്ലാസ് ബെന്‍സുകളുടെ വിലയില്‍ ഒരു ശതമാനം വര്‍ധനവും സി-ക്ലാസ്, ഇ-ക്ലാസ് സെഡാന്‍ മോഡലുകള്‍ക്ക് രണ്ട് ശതമാനം വര്‍ധനവും എസ്.ക്ലാസ് സെഡാന് മൂന്ന് ശതമാനും വര്‍ധനവുമാണുണ്ടാകുക.

കൂടാതെ കമ്പനി ഇന്ത്യയില്‍ ഇറക്കുന്ന എല്ലാ മോഡലുകളിലും വര്‍ധനവുണ്ട്.