എഡിറ്റര്‍
എഡിറ്റര്‍
മേഴ്‌സിഡസ് ബെന്‍സ് ജി വാഗന്റെ പുതിയ മോഡലിറക്കുന്നു
എഡിറ്റര്‍
Sunday 10th February 2013 3:45pm

മുബൈ: ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സിന്റെ  ഓഫ് റോഡ് വാഹനമായ ജി വാഗന്റെ പുതിയ മോഡല്‍ ഈ മാസം ഇന്ത്യന്‍  വിപണിയെലെത്തും.

ഈ വര്‍ഷം ബെന്‍സ് ഇറക്കുന്ന ആദ്യ മോഡലും ഇത് തന്നെയെന്ന പ്രത്യേകതയും ഈ വാഹനത്തിനുണ്ട്.ലോകത്ത് തന്നെ ഏറ്റവും സേവന പാരമ്പര്യമുള്ള ശ്രേണിയാണിത് .1979 ല്‍ ബെന്‍സ് ഇതിന്റെ വേറൊരു മോഡല്‍ നിരത്തിലിറക്കിയിരുന്നു.

Ads By Google

വലിയ മാറ്റങ്ങളില്ലാതെയാണ് ഇതുവരെ  ബെന്‍സ് പുതിയ വാഹനങ്ങള്‍ വിപണിയിലിറക്കി പരീക്ഷിച്ചത്.എന്നാല്‍ ഏറെ പുതുമകളോടെയാണ് 2013 ജി 63 ഇന്ത്യയിലെത്തുന്നത്. യൂറോപ്യന്‍ വിപണികളില്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍  വിപണിയിലെത്തിയിരുന്നു. 5.5 ലിറ്റര്‍, ട്വിന്‍ ടര്‍ബോചാര്‍ജ്ഡ്, ഡയറക്റ്റ് ഇഞ്ചക്ഷന്‍, എട്ട് വാല്‍വ് പെട്രോള്‍ എന്നിവയാണ് ജി വാഗന്റെ പ്രത്യേകതയായി കമ്പനി എടുത്ത് കാണിക്കുന്നത്.

എ.എം ജിയുടെ ഹൈ പെര്‍ഫോമന്‍സ് ബ്രൈക്ക്, സ്‌പോര്‍ട്ട് എക്‌സോസ്റ്റ് സിസ്റ്റം ഇ.എസ്.പി തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും മേഴ്‌സിഡസ് ജി 63 ന് ഉണ്ട്.

Advertisement