ന്യൂദല്‍ഹി: ഇന്ത്യന്‍ നിരത്തുകളില്‍ കുതിക്കാന്‍ ഇനി മേഴ്‌സിഡസ് ബെന്‍സ് സ്‌പോര്‍ട്‌സ് കാറും. 2 നും 2.5 കോടിക്കും ഇടയ്ക്കാണ് പുതിയ എസ് എല്‍ എസ് എ എം ജി കാറിന്റെ വില. 6.2 ലിറ്ററിന്റെ എഞ്ചിനാണ് കാറിനുള്ളത്. 317 കി.മീ വേഗതയില്‍ വരെ പുതിയ കാര്‍ പറക്കും.

കഴിഞ്ഞവര്‍ഷം ദല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് മുംബൈ, ദല്‍ഹി, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നായി 10 ലധികം ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ട്.