തിരുവന്തപുരം: സംസാരശേഷിയില്ലാത്ത മാനസിക വൈകല്യമുള്ള ബാലന് സ്‌ക്കൂളില്‍ ക്രൂര പീഡനം. തിരുവനന്തപുരം പാങ്ങപ്പായില്‍ വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള സ്‌ക്കൂളില്‍ പഠിക്കുന്ന ബാലനാണ് പീഡനത്തിന് ഇരയായത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

15വയസുള്ള കുട്ടിയ്ക്കാണ് ശരീരമാസകലം മര്‍ദ്ദനമേറ്റത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെയും ജനനേന്ദ്രിയത്തില്‍ പൊള്ളലേറ്റതിന്റെയും പാടുകളുണ്ട്. കഴിഞ്ഞ ബുധനാഴ്ച വീട്ടിലെത്തിയപ്പോഴാണ് പാടുകള്‍ കണ്ടതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.