Categories

പോലീസ് ചമഞ്ഞ് കടയില്‍ നിന്നും 9000 സൗദി റിയാല്‍ തട്ടിയ ആളെ പിടികൂടി

saudi-policeമക്ക: സൗദിയില്‍ പോലീസ് ചമഞ്ഞ് ഒരു കടയില്‍ നിന്നും 9000 സൗദി റിയാല്‍ തട്ടിയ യുവാവിനെ മക്ക പോലീസ് പിടികൂടി.

മക്കയിലെ അബു മൊറാഗിലെ ഒരു കടയില്‍ നിന്നും പണം തട്ടിയെ ഇരുപതുകാരനെയാണ് മക്ക പോലീസ് അറസ്റ്റ് ചെയ്തത്.

ചൈനീസ് നിര്‍മിതമായ കാറില്‍ നിന്നും ഇറങ്ങി വന്ന യുവാവ് പോലീസ് വേഷമായിരുന്നു ധരിച്ചിരുന്നതെന്നും കടയില്‍ കയറി വന്ന ഉടന്‍ തന്നെ ഉടമയോട് പണം ആവശ്യപ്പെട്ടെന്നും നല്‍കാതിരുന്നപ്പോള്‍ പണം തട്ടിയെടുത്ത് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും കടയുടമ പോലീസിന് മൊഴി നല്‍കി.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി തനീം പോലീസ് സെന്ററിലേക്ക് മാറ്റി.

Tagged with: