ന്യൂദല്‍ഹി: ഭക്ഷണമുണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് യുവതി കാമുകനെ കുത്തിക്കൊന്നു. ദല്‍ഹിയിലെ ഉത്തം നഗറിലാണ് സംഭവം.

നൈജീരിയന്‍ പൗരനായ ഇസുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇസുവിന്റെ കാമുകി എല്‍വി ഉജ്ജുമയെ പൊലീസ് അറസ്റ്റ് ചെയ്തു. അത്താഴമുണ്ടാക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് എല്‍വി ഉജ്ജുമ പൊലീസിനോട് പറഞ്ഞു. ജ്ജുമയും നൈജീരിയന്‍ വംശജയാണ്.


Also Read: സ്‌കാനിങ് ചെയ്യാന്‍ അമ്പതു രൂപകുറവ്: ആശുപത്രി അധികൃതര്‍ സ്‌കാനിങ് നിഷേധിച്ച ഒരു വയസുകാരന്‍ മരിച്ചു


അയല്‍ക്കാര്‍ ഇടപെട്ട് ഒരുതവണ ഇവരുടെ വഴക്ക് പറഞ്ഞുതീര്‍ത്തിരുന്നു. അതിനുശേഷം ആര് ഭക്ഷണമുണ്ടാക്കും എന്നതിനെ ചൊല്ലി ഇരുവരും വീണ്ടും വഴക്കിടുകയും തുടര്‍ന്ന് ഉജ്ജുമ ഇസുവിനെ കുത്തുകയുമായിരുന്നു.

സുഹൃത്തുക്കളുടെ സഹായത്തോടെ ഇസുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനുമുമ്പും വഴക്കിനിടെ ഉജ്ജുമ ആയുധങ്ങളുമായി ഇസുവിനെ ആക്രമിക്കാറുണ്ടെന്ന് ഇരുവരുടെയും സുഹൃത്തുക്കള്‍ പറഞ്ഞു.