മിക്ക പുരുഷന്‍മാരും വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനാശ്രയിക്കുന്നത് സ്ത്രീകളെയാണ്. മിക്ക പുരുഷന്‍മാരും ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത്. പലര്‍ക്കും എതിരഭിപ്രായമുണ്ടാവാം. എന്നാല്‍ ഈയിടെ ബ്രിട്ടനില്‍ നടന്ന സര്‍വേ തെളിയിക്കുന്നത് ഇതാണ്. സര്‍വേ പ്രകാരം പുരുഷന്‍മാരില്‍ മൂന്നിലൊന്നും സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനാശ്രയിക്കുന്നത് സ്ത്രീകളെയാണ്. അല്ലെങ്കില്‍ വസ്ത്രം തിരഞ്ഞെടുക്കാന്‍ പോകുന്ന സമയത്ത് അവരുടെ നിര്‍ദേശമെങ്കിലും ആരായും. 48% പുരുഷന്‍മാരും വസ്ത്രം സെലക്ട് ചെയ്യാന്‍ പൂര്‍ണമായും ആശ്രയിക്കുന്നത് ഭാര്യയെയാണ്.

പുരുഷന്‍മാര്‍ക്ക് ഏത് വസ്ത്രമാണ് അവര്‍ക്കിണങ്ങുക എന്നത് അറിയില്ല. എന്നാല്‍ ഇത് തുറന്നു സമ്മതിക്കാന്‍ പുരുഷന്‍മാര്‍ക്കും മടിയാണ്. മെന്‍സ് വെയര്‍ ഡിസൈനര്‍ നൈല്‍ ഫെണ്ണല്‍ ഡെയ്‌ലി പറഞ്ഞതായി ഡെയ്‌ലി എക്‌സ്പ്രസ് ഉദ്ധരിക്കുന്നു.

ഇനി ഒന്ന് ആലോചിച്ചു നോക്കൂ, എല്ലാ മുന്‍ധാരണകളും മാറ്റി നിര്‍ത്തി. നിങ്ങളുടെ വസ്ത്രം സ്വയം തിരഞ്ഞെടുത്തതാണോ അതോ…….