എഡിറ്റര്‍
എഡിറ്റര്‍
ശുചിത്വമില്ലാത്ത പുരുഷന്‍മാര്‍
എഡിറ്റര്‍
Saturday 2nd June 2012 12:27pm

വൃത്തിയെ കുറിച്ച് സംസാരിക്കുമ്പോള്‍ പല പുരുഷന്‍മാര്‍ക്കും നൂറുനാവാണ്. സ്ത്രീകള്‍ക്ക് വൃത്തി പോര എന്നതാവും പലരുടേയും പരാതി. എന്നാല്‍ ഇനി പുരുഷന്‍മാര്‍ക്ക് അങ്ങനെ പറയാനുള്ള അവകാശമില്ല.

സ്ത്രീകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ശുചിത്വമില്ലാത്തത് പുരുഷന്‍മാര്‍ക്കാണെന്നാണ് പുതിയ കണ്ടെത്തല്‍. പി.എല്‍.ഓസ് വണ്‍ എന്ന ജേണലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.

സ്ത്രീകളുടെ ശരീരത്തിലുള്ളതിനേക്കാള്‍ ബാക്ടീരിയ പുരുഷന്‍മാരുടെ ശരീരത്തില്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. മനുഷ്യശരീരത്തില്‍ നിത്യേനയെന്നോണം 500ല്‍ പരം ബാക്ടീരിയകള്‍ കടന്നുകൂടും. അവയില്‍ തന്നെ മൂക്കിലും ചെവിയിലും നമ്മുടെ വസ്ത്രത്തിലും ഷൂവിലുമായി ഉണ്ടാകും.

എന്തിനേറെ പറയുന്നു നിത്യേന ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലും കീബോര്‍ഡിലും ആയിരക്കണക്കിന് ബാക്ടീരിയകളാണ് ഉണ്ടാകുക. ഇതില്‍ ബാക്ടീരിയകളെ ശരീരത്തില്‍ കൂടുതല്‍ കൊണ്ടുനടക്കുന്നത് പുരുഷന്‍മാരാണ് എന്നാണ് പറയുന്നത്.

സ്ത്രീകളുടെ അത്ര പോലും കൈയ്യും മുഖവും ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുന്ന ശീലം പുരുഷന്‍മാര്‍ക്കില്ല. അതുമാത്രമല്ല. സത്രീകളെക്കാള്‍ കൂടുതല്‍ പുറത്തും റോഡിലുമായി സമയം ചിലവഴിക്കേണ്ടി വരാറുള്ളത് പുരുഷന്‍മാര്‍ക്കാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ബാക്ടീരിയകള്‍ പുരുഷന്‍മാരെ തന്നെയാണ് പിടികൂടാറുള്ളത്.

മറ്റൊരു കാര്യം ബാക്്ടീരിയകെ കുറിച്ചും ശുചിത്വത്തെ കുറിച്ചും ഒട്ടുംബോധവാന്‍മാരല്ലാത്തവരാണ് പുരുഷന്‍മാര്‍. സ്ത്രീകളേക്കാള്‍കൂടുതല്‍ പുരുഷന്‍മാരുടെ ശരീരം വിയര്‍ക്കുന്നുവെന്നതും ബാക്ടീരിയകളെ അവരിലേക്കടിപ്പിക്കാന്‍ കാരണമാകുന്നുണ്ട്.

Advertisement