എഡിറ്റര്‍
എഡിറ്റര്‍
പ്രണയത്തിന് വഴിമാറുന്ന സൗഹൃദങ്ങള്‍
എഡിറ്റര്‍
Friday 21st September 2012 4:28pm

ഒരു ആണും പെണ്ണും തമ്മിലുള്ള സൗഹൃദം എത്ര തന്നെ ദൃഢമുള്ളതായാലും അത് വെറും വികാരത്തിന് പുറത്തുള്ള ബന്ധമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രത്യേകിച്ച് സുഹൃത്തുക്കളായവര്‍ വിവാഹിതര്‍ കൂടി അല്ലെങ്കില്‍.

Ads By Google

പുരുഷന്‍മാരെ അപേക്ഷിച്ച് സൗഹൃദത്തിന് കൂടുതല്‍ വില കല്‍പ്പിക്കുകയും സ്ത്രീകളാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള ദീര്‍ഘനാളത്തെ ബന്ധം അവരെ പ്രണയത്തിലേക്കും വിവാഹത്തിലേക്കും പ്രേരിപ്പിക്കുമെന്നും പഠനം വ്യക്തമാകുന്നു.

ആണും പെണ്ണും സുഹൃത്തുക്കളായുള്ള 88 പേരെ വെച്ച് നടത്തിയ സര്‍വേയില്‍ അവരെ സൗഹൃദത്തിലേക്ക് അടുപ്പിച്ചത് എന്താണെന്ന ചോദ്യം ഉന്നയിച്ചു. സ്ത്രീയുടെ സൗന്ദര്യത്തില്‍ പുരുഷന്‍മാര്‍ ആകൃഷ്ടരായിട്ടുണ്ടെങ്കിലും ആകര്‍ഷണം തോന്നിയ പല പുരുഷന്‍മാരോടും സ്ത്രീകള്‍ക്ക് പ്രണയം തോന്നിയില്ലെന്നും പഠനം വ്യക്തമാക്കുന്നു

ഇതില്‍ തന്നെയുള്ള മറ്റൊരു വിഷയം സിനിമയിലും നാടകങ്ങളിലും ഒരു ആണിനും പെണ്ണിനും എല്ലാ നാളും സുഹൃത്തുക്കള്‍ ആയിരിക്കാന്‍ കഴിയില്ലയെന്ന സന്ദേശങ്ങളാണ് ഇത്തരം സൗഹൃദങ്ങളെ പ്രണത്തിലേക്ക് നയിക്കുന്നതെന്നാണ് വ്യക്തമായത്.

സുഹൃത്തുക്കളായിരിക്കുമ്പോള്‍ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും സ്വഭാവവും പൂര്‍ണമായി മനസിലാക്കുന്ന ഒരാളെ തന്നെ പങ്കാളിയായി ലഭിക്കാന്‍ ഇത്തരക്കാര്‍ ആഗ്രഹിക്കുമെന്നും പഠനം വ്യക്തമാകുന്നു.

Advertisement