എഡിറ്റര്‍
എഡിറ്റര്‍
എറണാകുളം-കൊല്ലം റൂട്ടില്‍ പുതുതായി ആരംഭിച്ച മെമു സര്‍വ്വീസ് മുടങ്ങി
എഡിറ്റര്‍
Monday 31st March 2014 8:26am

memu

എറണാകുളം: എറണാകുളം-കൊല്ലം റൂട്ടില്‍ പുതുതായി ആരംഭിച്ച മെമു സര്‍വ്വീസ് ലോക്കോ പൈലറ്റുമാരുടെ നിസ്സഹകരണത്തെത്തുടര്‍ന്ന് മുടങ്ങി.

മൂന്നു ദിവസം മുമ്പ് ആരംഭിച്ച സര്‍വ്വീസാണ് തങ്ങള്‍ക്ക് ആവശ്യമായ വിശ്രമം കിട്ടുന്നില്ലെന്ന് ആരോപിച്ച് ലോക്കോപൈലറ്റുമാര്‍ വിട്ടു നില്‍ക്കുന്നത്.

രാത്രി സര്‍വ്വീസുകള്‍ക്ക് അസിസ്റ്റന്റ് ലോക്കോപൈലറ്റ് കൂടി വേണമെന്ന നിബന്ധന റെയില്‍വേ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അപ്രതീക്ഷിതമായി സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ ലോക്കോപൈലറ്റുമാര്‍ തീരുമാനിച്ചത്.

രാത്രികാലങ്ങളിലും സര്‍വ്വീസുള്ളതിനാല്‍ അസിസ്റ്റന്റ് കൂടി വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. സര്‍വ്വീസ് തുങ്ങിയ വെള്ളിയാഴ്ചയും രണ്ടാം ദിനമായ ശനിയാഴ്ചയും അസിസ്റ്റന്റിനെ ഡ്യൂട്ടിക്ക് നിയോഗിച്ചെങ്കിലും ഞായറാഴ്ച ഇവരെ അനുവദിച്ചിരുന്നില്ല. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

Advertisement