എഡിറ്റര്‍
എഡിറ്റര്‍
മനുഷ്യരാശിയുടെ മഹത്തായ കുതിച്ച് ചാട്ടത്തിന്റെ ഓര്‍മയ്ക്ക്
എഡിറ്റര്‍
Sunday 2nd September 2012 12:36am


എസ്സേയ്‌സ്/അഭയന്‍


ഒരു ബഹിരാകാശ യാത്രികന്റെ മഹത്തായ വിജയത്തില്‍ അദ്ദേഹം എത്രമാത്രം അപദാനങ്ങള്‍ക്ക് അര്‍ഹനാണ്? എത്രമാത്രം വീരാരാധാനക്കും കൊണ്ടാടലുകള്‍ക്കും അദ്ദേഹം നിന്ന് കൊടുക്കണം? നീല്‍ ആംസ്‌ട്രോങ് എന്ന അമേരിക്കന്‍ എയറോസ്‌പേസ് എന്‍ജിനീയര്‍ ചോദിച്ച പ്രസക്തമായ ചോദ്യങ്ങളാണ് ഇവ.

Ads By Google

ഹൃദയശസ്ത്രക്രിയയെ അതിജീവിച്ച് ശാന്തമായ വിശ്രമത്തില്‍ കഴിയവേ മരണത്തിലേക്ക് പറന്ന ആംസ്‌ട്രോങ് അവശേഷിപ്പിക്കുന്നതും ഇത്തരം ചോദ്യങ്ങളാണ്. 1969 ജൂലൈ 21ന് പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയതോടെ നീല്‍ ആംസ്‌ട്രോങ് ചാന്ദ്രസ്പര്‍ശമേറ്റ ആദ്യത്തെ മാനുഷ്യനെന്ന ഖ്യാതിക്ക് അര്‍ഹനായി.

‘അതൊരു ചെറിയ കാല്‍വെപ്പായിരുന്നു, മനുഷ്യരാശിക്ക് അത് മഹത്തായ കുതിച്ച് ചാട്ടവു’മെന്ന് നീല്‍ ആംസ്‌ട്രോങ്  പറഞ്ഞ ആ ചരിത്ര മുഹൂര്‍ത്തത്തില്‍ തന്റെ പങ്ക് ആവശ്യത്തിലധികം ഉയര്‍ത്തിക്കാണിക്കുന്നതില്‍ അദ്ദേഹം എന്നും ദുഃഖിതനായിരുന്നു. താരപരിവേഷങ്ങളോട് അകന്നു നില്‍ക്കാന്‍ അദ്ദേഹം പരാമാവധി ശ്രമിച്ചു. ചെറുവിമാനങ്ങളെ പ്രണയിച്ചും അവ പറത്തിയും തന്റെ ആകാശ ഭൂതകാലങ്ങളെ അയവിറക്കി കഴിയുകയായിരുന്നു അദ്ദേഹം.

അമേരിക്കക്ക് ചാന്ദ്ര ദൗത്യം ഒരു രാഷ്ട്രീയ ആവശ്യമായിരുന്നു. ഒരു തരം ശാഠ്യം. ശീതസമരകാലത്ത് സോവിയറ്റ് യൂനിയന് മുമ്പേ പറക്കാനുള്ള ആര്‍ത്തി. അത്‌കൊണ്ട് പണം ഇടിച്ചു തള്ളി. ആകെ ബജറ്റിന്റെ 4.4 ശതമാനവും ബഹിരാകാശ ഏജന്‍സിയായ നാസക്ക് നല്‍കി. ആയിരക്കണക്കിന് എന്‍ജിനീയര്‍മാര്‍ കുറ്റമറ്റ ബഹിരാകാശ പേടകത്തിന്റെ നിര്‍മാണത്തിനായി വിയര്‍പ്പൊഴുക്കി. ഗണിതശാത്രജ്ഞരും സാങ്കേതിക വിദഗ്ധരും തലപുകച്ചു. നാല് ലക്ഷം മനുഷ്യര്‍ പരോക്ഷമായും പ്രത്യക്ഷമായും പണിയെടുത്തു.

അപ്പോളോ 11ന്റെയും ഈഗിള്‍ പേടകത്തിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും ചാന്ദ്ര  യാത്രികരെ നിശ്ചയിക്കാന്‍ പിന്നെയും സമയമെടുത്തു. നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവരെ തിരഞ്ഞെടുത്ത ശേഷം അവര്‍ക്ക് കഠിന പരിശീലനങ്ങളുടെ കാത്തിരിപ്പ്.

ഭൗമാന്തരീക്ഷത്തില്‍ നിന്ന് ശൂന്യാകാശത്തിലേക്കും തിരിച്ചും പ്രവേശിക്കുമ്പോഴുണ്ടാകുന്ന മര്‍ദ്ദ-ഊഷ്മ വ്യത്യാസങ്ങള്‍ അതിജീവിക്കാന്‍ കടുത്ത പരീക്ഷണങ്ങള്‍, പരിശീലനങ്ങള്‍. കൊടും ചൂടും കൊടും തണുപ്പുമേല്‍പ്പിച്ച് ശരീരത്തെ പാകപ്പെടുത്തി. പാകപ്പെട്ട മനസ്സിനൊപ്പം ശരീരത്തിന് സഞ്ചരിക്കാനുള്ള കഠിന യത്‌നങ്ങള്‍.

‘അതൊരു ചെറിയ കാല്‍വെപ്പായിരുന്നു, മനുഷ്യരാശിക്ക് അത് മഹത്തായ കുതിച്ച് ചാട്ടവു’മെന്ന് നീല്‍ ആംസ്‌ട്രോങ്  പറഞ്ഞ ആ ചരിത്ര മുഹൂര്‍ത്തത്തില്‍ തന്റെ പങ്ക് ആവശ്യത്തിലധികം ഉയര്‍ത്തിക്കാണിക്കുന്നതില്‍ അദ്ദേഹം എന്നും ദുഃഖിതനായിരുന്നു.

ചാന്ദ്ര നേട്ടത്തിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനുകളില്‍ നിറഞ്ഞു. കറുപ്പും വെളുപ്പും മാത്രമുള്ള ആ ചിത്രങ്ങള്‍ അത്ഭുതത്തിന്റെ ആയിരം വര്‍ണങ്ങള്‍ കലര്‍ത്തി ജനം കണ്ടു.

ഈ മൂന്ന് പേര്‍ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടുവെങ്കിലും നേരിട്ടും അല്ലാതെയും പങ്കെടുത്ത ആയിരക്കണക്കിന് മനുഷ്യരുടെ മഹത്തായ വിജയമായിരുന്നു ചാന്ദ്രവിജയം. രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളുടെ സൃഷ്ടികൂടിയായിരുന്നു അത്. ഈ തിരിച്ചറിവാണ് നീല്‍ ആംസ്‌ട്രോങ്ങിനെ വിനീതനാക്കിയത്.

പക്ഷേ, ലോകം ഇത് അംഗീകരിച്ചു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു.  നീല്‍ ആംസ്‌ട്രോങ്ങിനും കൂട്ടുകാര്‍ക്കും വീരപരിവേഷം തന്നെ ലഭിച്ചു. ചാന്ദ്ര നേട്ടത്തിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനുകളില്‍ നിറഞ്ഞു. കറുപ്പും വെളുപ്പും മാത്രമുള്ള ആ ചിത്രങ്ങള്‍ അത്ഭുതത്തിന്റെ ആയിരം വര്‍ണങ്ങള്‍ കലര്‍ത്തി ജനം കണ്ടു. അമേരിക്ക അതൊരു ദേശീയ ആഘോഷമാക്കി. സ്വകാര്യ അഹങ്കാരമായി കൊണ്ടാടി.

ഭൂമിയില്‍ തിരിച്ചെത്തിയ മൂവര്‍ സംഘത്തെ സ്വീകരിക്കാന്‍ വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരുമെത്തി. അവരുടെ നാമധേയങ്ങള്‍ സ്‌കൂളുകളിലും കെട്ടിടങ്ങളിലും റോഡുകളിലും പതിഞ്ഞു. അവരെ മെഡലുകള്‍ കൊണ്ടും  അവാര്‍ഡുകള്‍ കൊണ്ടും മൂടി. 35 ദിവസമെടുത്ത് നടത്തിയ മാരത്തോണ്‍ യാത്രയില്‍ 25 രാജ്യങ്ങളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങി.

അപടകരമായ ദൗത്യം നിര്‍വഹിക്കാന്‍ താങ്കള്‍ക്കെങ്ങനെ സാധിച്ചുവെന്ന് അഭിമുഖക്കാരന്‍ ചോദിച്ചപ്പോള്‍ നീല്‍ ആംസ്‌ട്രോങ് പറഞ്ഞു: അപകടം. ദൈവത്തെയോര്‍ത്ത് ആ പദം ഉപയോഗിക്കരുത്. ഞങ്ങള്‍ക്ക് അപകടം വരാതിരിക്കാനാണ് മൊത്തം ദൗത്യവും നിലകൊള്ളുന്നത്. അപകടമെന്ന വാക്കിനെ ഞാന്‍ വെറുക്കുന്നു.

സത്യത്തില്‍  അപ്പോളോ 10 ആയിരുന്നു ചന്ദ്രനിലേക്ക് കുതിക്കേണ്ടിയിരുന്നത്. അങ്ങനെയായിരുന്നുവെങ്കില്‍ അതിലെ യാത്രകരായിരുന്നു മാനവരാശിയുടെ മഹത്തായ ചാട്ടത്തിന്റെ ഖ്യാതി നേടുമായിരുന്നത്. 1969 മെയില്‍ തന്നെ അപ്പോളോ 10 തയ്യാറെടുപ്പ് പൂര്‍ത്തിയാക്കി ദൗത്യത്തിന് തയ്യാറാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പലകാരണങ്ങള്‍ കൊണ്ട് വൈകിയതോടെ സമാന്തരമായ പുരോഗമിച്ച അപ്പോളോ 11ന് നറുക്ക് വീഴുകയായിരുന്നു. അങ്ങനെയാണ് അപ്പോളോ 11ന്റെ മിഷന്‍ കമാന്‍ഡര്‍ എന്ന നിലക്ക്  നീല്‍ ആംസ്‌ട്രോങ് ചന്ദ്രനെത്തൊട്ട ആദ്യമനുഷ്യനായത്.

ആദ്യ സ്‌പേസ് എമര്‍ജന്‍സി ദൗത്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെമിനി 8ന്റെ കമാന്‍ഡര്‍ ആയിരുന്നു നീല്‍ ആംസ്‌ട്രോങ്. ജെമിനി ദൗത്യമായിരുന്നു തനിക്ക് കൂടുതല്‍ വെല്ലുവിളിയുയര്‍ത്തിയിരുന്നതെന്ന് ആംസ്‌ട്രോങ് പിന്നീട് പ്രതികരിച്ചിരുന്നു. സാങ്കേതികമായ നിരവധി പിഴവുകളുണ്ടായിരുന്നു ജെമിനി ദൗത്യത്തിന്. അവയെല്ലാം മറികടന്ന് ആ ദൗത്യം വിജതീരമണഞ്ഞത് ആംസ്‌ട്രോങ്ങിന്റെയും സഹയാത്രികനായ ഡേവിഡ് സ്‌കോട്ടും കാണിച്ച മനസ്സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്.

ജെമിനി ദൗത്യ വിജയമാണ് അപ്പോളോ ദൗത്യത്തിനുള്ള ആത്മവിശ്വാസം നാസക്ക് നല്‍കിയത്. സങ്കീര്‍ണതകള്‍ നിരവധിയുണ്ടായെങ്കിലും സോവിയറ്റ് യൂനിയനുമേല്‍ അമേരിക്ക നേടിയ നിര്‍ണായക ബഹിരാകാശ വിജയമായിരുന്നു ജെമിനി.

1969ല്‍ ജൂലൈ 16നാണ് അപ്പോളോ11 പേടകം മൂന്ന് പേരെയും വഹിച്ച് ചന്ദ്രനിലേക്ക് കുതിച്ചത്. നാല് ദിവസത്തിന് ശേഷം 20ന് വൈകീട്ട് 4.18 ന് അപ്പോളോ ചന്ദ്രനില്‍ ഇറങ്ങി. കോളിന്‍സിനായിരുന്നു വാഹനത്തിന്റെ നിയന്ത്രണം. ഈഗിള്‍ മൊഡ്യൂളില്‍ കയറി ചന്ദ്രനിലേക്ക് ഇറങ്ങാന്‍ നിയോഗിക്കപ്പെട്ടത് ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ആയിരുന്നു.

കൊറിയന്‍ യുദ്ധത്തില്‍ നേരിട്ട് പങ്കാളിയാകാനായി 1949ല്‍   നേവി അദ്ദേഹത്തെ തിരിച്ചു വിളിച്ചു. പഠനം പാതി വഴിയില്‍ മുടങ്ങി. 78 ആക്രമണ മിഷനുകളിലാണ് നേവി പൈലറ്റ് എന്ന നിലയില്‍ വിമാനം പറത്തിയത്. 1952ല്‍ വീണ്ടും ക്ലാസ് മുറിയിലേക്ക്.

സീ ഓഫ് ട്രയാന്‍കുലിറ്റിക്കടുത്താണ് (പ്രശാന്തതയുടെ സമുദ്രം) ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലു കുത്തിയത്. 20 മിനുട്ടിന് ശേഷം ആല്‍ഡ്രിനും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. രണ്ട് മണിക്കൂര്‍ അവര്‍ ചന്ദ്രോപരിതലത്തില്‍ നടന്നു. ചന്ദ്രനിലെ പാറക്കഷ്ണങ്ങള്‍ ശേഖരിച്ചു. അമേരിക്കന്‍ പതാക നാട്ടി. ശിലാ ഫലകം സ്ഥാപിച്ചു. ‘ഞങ്ങള്‍ വന്നത് മാനവരാശിയുടെ സമാധാനത്തിനായി’ എന്ന് ഫലകത്തില്‍ എഴുതിയിരുന്നു.

ഓഹോയിലാണ് ആംസ്‌ട്രോങ് ജനിച്ചത്. ചെറുപ്പത്തിലേ ആകാശയാത്രകള്‍ സ്വപ്നം കണ്ടു കൊച്ചു നീല്‍.  അതിനായി മാതാപിതാക്കള്‍ നീലിന് മുന്നില്‍ വഴികള്‍ തുറന്നിട്ടു. 16ാം വയസ്സില്‍ തന്നെ സ്റ്റുഡന്റ്‌സ് പൈലറ്റ് ലൈസന്‍സ് നേടി. 1947ല്‍  എയര്‍നോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കാനായി പര്‍ഡ്യൂ സര്‍വകലാശാലയില്‍ ചേര്‍ന്നു. നേവി സ്‌കോളര്‍ഷിപ്പോടെയായിരുന്നു ഇത്.

കൊറിയന്‍ യുദ്ധത്തില്‍ നേരിട്ട് പങ്കാളിയാകാനായി 1949ല്‍   നേവി അദ്ദേഹത്തെ തിരിച്ചു വിളിച്ചു. പഠനം പാതി വഴിയില്‍ മുടങ്ങി. 78 ആക്രമണ മിഷനുകളിലാണ് നേവി പൈലറ്റ് എന്ന നിലയില്‍ വിമാനം പറത്തിയത്. 1952ല്‍ വീണ്ടും ക്ലാസ് മുറിയിലേക്ക്. പര്‍ഡ്യൂവുവില്‍ നിന്ന് ബി എസ് സിയും സതേണ്‍ കാലിഫോര്‍ണിയയില്‍ നിന്ന് എയറോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ എം.എസ്.സിയും നേടി.

1955ല്‍ ലൂയിസ് റിസര്‍ച്ച് സെന്റര്‍ ഓഫ് നാഷനല്‍ അഡ്വസറി കമ്മിറ്റി(നാകാ)യില്‍ സിവിലിയന്‍ റിസര്‍ച്ച് പൈലറ്റായി. നാകാ വഴി ആംസ്‌ട്രോങ് നാസയില്‍ എത്തി. പൈലറ്റിങ്ങും എന്‍ജിനീയറിങ്ങും ഒരുമിച്ച് കൊണ്ടുപോകുന്ന സമീപനമാണ് അദ്ദേഹം നാസയില്‍ പുറത്തെടുത്തത്.

1962ല്‍ നാസയില്‍ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. ഈ പരിശീലന കാലയളവാണ് ചാന്ദ്ര ദൗത്യത്തിന്റെ നേതൃസ്ഥാനത്തേക്ക് പറക്കാന്‍ അദ്ദേഹത്തിന് ഊര്‍ജം നല്‍കിയത്. ചാന്ദ്ര ദൗത്യത്തിന് ശേഷം സിന്‍സിനാറ്റി സര്‍വകലാശാലയില്‍ ചേര്‍ന്നു.

തലക്കുമുകളിലെ പരിവേഷം താങ്ങാനാകാതെ ഒടുവില്‍ സര്‍വകലാശാലയിലെ പണി ഉപേക്ഷിച്ച് സ്വന്തം ഇഷ്ടങ്ങളിലേക്ക് ചുരുങ്ങുന്നതാണ് പിന്നെ കണ്ടത്.

ആ മൂവര്‍ സംഘത്തിന്  പിറകേ  പലരും ചന്ദ്രനില്‍ പോയി. ആരുടെ ചന്ദ്രന്‍ എന്ന് ചോദിക്കേണ്ട സ്ഥിതിയായിരിക്കുന്നു ഇപ്പോള്‍. ഗവേഷണ, നിരീക്ഷണങ്ങള്‍ക്ക് വേദിയായി ചന്ദ്രന്‍ എന്ന അയല്‍ക്കാരന്‍ വലഞ്ഞിരിക്കുന്നു.

കടപ്പാട്: സിറാജ് ദിനപത്രം

Advertisement