എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി അംഗസംഖ്യ 30 ലക്ഷം കടന്നെന്ന് നേതാക്കള്‍
എഡിറ്റര്‍
Wednesday 22nd January 2014 10:20pm

aam-admy-party

ന്യൂദല്‍ഹി: അംഗസംഖ്യ 30 ലക്ഷം കടന്നതായി ആം ആദ്മി പാര്‍ട്ടി. ദിവസങ്ങള്‍ക്കകം അംഗത്വം ഒരു കോടി കവിയുമെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു.

നേരിട്ടും എസ്.എം.എസിലൂടെയും ഓണ്‍ലൈനിലൂടെയുമാണ് ഇത്രയും പേര്‍ അംഗങ്ങളായത്.

സാധാരണ അംഗത്വം എടുക്കുന്നവര്‍ക്ക് നാല് മാസങ്ങള്‍ക്കുശേഷം സജീവ അംഗത്വം നല്‍കും. കേരളത്തില്‍ നിന്ന് 81,195 പേര്‍ അംഗങ്ങളായി. 10 ലക്ഷം പേര്‍ എസ്.എം.എസിലൂടെയാണ് അംഗത്വമെടുത്തത്.

ജനുവരി 26 വരെയാണ് പാര്‍ട്ടിയുടെ അംഗത്വവിതരണം. ഒരു കോടി പേരെ അംഗങ്ങളാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. കേരളത്തില്‍നിന്നും മറ്റും സാറാജോസഫ് അടക്കം നിരവധി പ്രമുഖര്‍ ആം ആദ്മിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അംഗത്വമെടുത്തിരുന്നു.

അതേസമയം അപേക്ഷകള്‍ കൂടിതലായതിനാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം വൈകുമെന്ന് പാര്‍ട്ടി അറിയിച്ചു.

Advertisement