Administrator
Administrator
മേല്‍വിലാസം ഇനി തമിഴ് പേസും
Administrator
Thursday 12th May 2011 4:49pm
Thursday 12th May 2011 4:49pm

parthibanമലയാള സിനിമയില്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് നവാഗത സംവിധായകന്‍ മാധവ് രാംദാസ് സംവിധാനം ചെയ്ത ചിത്രമാണ് മേല്‍വിലാസം. മലയാള സിനിമയ്ക്ക് പുതിയ മേല്‍വിലാസം ഉണ്ടാക്കിനല്‍കിയ ഈ ചിത്രം തമിഴിലേക്കു ഡബ്ബ് ചെയ്യുകയാണ്.

സുരേഷ് ഗോപി, പാര്‍ത്ഥിപന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

മേലുദ്യോഗസ്ഥരില്‍ ഒരാളെ വെടിവെച്ച് കൊല്ലുകയും മറ്റൊരാളെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിന് സവര്‍ രാമചന്ദ്രന്‍ എന്ന പട്ടാളക്കാരനെ കുറ്റവിചാരണ ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. ചില സവര്‍ണ പട്ടാളമേധാവികളുടെ ഇടയില്‍ നിലനില്‍ക്കുന്ന ജാതിസ്പര്‍ധയും ഈ ചിത്രം തുറന്നുകാട്ടുന്നു.

വിചാരണ നടക്കുന്ന കോടതി മുറിവിട്ട് ഒരിക്കല്‍ പോലും ക്യാമറ പുറത്തേക്ക് പോവുന്നില്ല എന്ന പ്രത്യേകതയ്‌ക്കൊപ്പം സംഭവങ്ങളുടെ സമയഗതി അതേപടി സിനിമയിലുമുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

സൂര്യ കൃഷ്ണ മൂര്‍ത്തിയുടെ ഇതേ പേരിലുള്ള നാടകത്തിന്റെ ചുവട് പിടിച്ചാണ് സിനിമ തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ നാടകത്തിന്റെ പ്രഭാവം ചിത്രത്തില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുന്നില്ല എന്ന വിമര്‍ശനവും മേല്‍വിലാസത്തിന് നേരിടേണ്ടി വന്നിരുന്നു.