മെല്‍ബണ്‍ : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 122 റണ്‍സിനാണ് ആസ്‌ട്രേലിയ  ഇന്ത്യയെ തോല്‍പ്പിച്ചത്.   ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസമായ ഇന്ന്  292 റണ്‍സിന്റെ വിജയലക്ഷ്യത്തില്‍ പൊരുതിയ ഇന്ത്യ 169 റണ്‍സിന് പുറത്താവുകയായിരുന്നു .

12 ബോളില്‍ ഏഴ് റണ്‍സ് നേടിയ വീരേന്ദര്‍ സേവാഗിന്റെ വിക്കറ്റാണ് ആദ്യം ഇന്ത്യക്ക് നഷ്ടമായത്. സെവാഗിന് പിന്നാലെ ഗംഭീര്‍(13), ദ്രാവിഡ്(10), ലക്ഷമണ്‍(14), കോഹ്ലി, ടെന്‍ഡുല്‍ക്കര്‍(32) എന്നിവരും പുറത്തായി. ആസ്‌ട്രേലിയയുടെ ഹില്‍ഫ്‌നാസ് ദ്രാവിഡിനെയും കോഹ്‌ലിയെയും ധോണിയെയും പുറത്താക്കിയപ്പോള്‍ ബ്രാഡ്‌ഹെഡിന്‍ 2 റണ്‍സ് മാത്രമെടുത്ത വി.വി എസ് ലക്ഷ്മണിനെയും പറഞ്ഞയച്ചു.

Subscribe Us:

ബാറ്റ്‌സ്മാന്‍ മാരുടെ മോശം പ്രകടനമാണ് ഇന്ത്യയുടെ തോല്‍വിയ്ക്ക് കാരണം. ഇന്ത്യയുടെ ബാറ്റ്‌സമാന്‍ ആര്‍ക്കും മികച്ച പ്രകടനം കാഴ്ച വെയ്ക്കാനായില്ല.

എട്ടിന് 179 എന്ന നിലയില്‍ കളിയാരംഭിച്ച  ആസ്‌ട്രേലിയയുടെ രണ്ടാം  ഇന്നിംഗ്‌സ് 240 റണ്‍സിന് അവസാനിച്ചിരുന്നു. ഇന്ത്യക്ക് വേണ്ടി  ഉമേഷ് യാദവ് നാലും സഹീര്‍ഖാന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ഓസീസിന്‍െ പ്രതീക്ഷയായിരുന്ന ഹസിയെ സഹീര്‍ഖാനാണ് പുറത്താക്കിയത്.

എട്ടിന് 179 എന്ന നിലയില്‍ കളിയാരംഭിച്ച  ആസ്‌ട്രേലിയയുടെ രണ്ടാം  ഇന്നിംഗ്‌സ് 240 റണ്‍സിന് അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി  ഉമേഷ് യാദവ് നാലും സഹീര്‍ഖാന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

Malayalam News
Kerala News in English