എഡിറ്റര്‍
എഡിറ്റര്‍
‘വിശ്വാസം അതല്ലേ എല്ലാം’; സൗദിയില്‍ ശിരോവസ്ത്രം അണിയാതിരുന്ന ട്രംപിന്റെ ഭാര്യയും മകളും മാര്‍പ്പാപ്പയ്ക്ക് മുന്നിലെത്തിയത് ശിരോവസ്ത്രം ധരിച്ച്
എഡിറ്റര്‍
Thursday 25th May 2017 1:12pm

വത്തിരക്കാന്‍ സിറ്റി: സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ മെലാനിയ ട്രംപും മകള്‍ ഇവാന്‍ക ട്രംപും ശിരോവസ്ത്രം ധരിക്കാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ശിരോവസ്ത്രം വീണ്ടും തല പൊക്കി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.


Don’t Miss: ഗര്‍ഭിണായാണെന്ന് അറിഞ്ഞ് പത്ത് മിനിട്ടിനകം യുവതി അപകടത്തില്‍ മരിച്ചു; ദാരുണ സംഭവം മൂവാറ്റുപുഴയില്‍


സൗദിയിലെ നിയമ പ്രകാരം ശിരോവസ്ത്രം ധരിക്കാന്‍ വിസമ്മതിച്ച പ്രഥമവനിതയും മകളും പക്ഷേ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാനായി ശിരോവസ്ത്രം ധരിച്ചാണ് എത്തിയത്. കറുത്ത ശിരോവസ്ത്രവുമണിഞ്ഞെത്തിയ മെലാനിയയുടേയും ഇവാന്‍കയുടേയും ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

മുന്‍പ് പ്രസിഡന്റായിരിക്കെ ഒബാമയും ഭാര്യ മിഷേലും സൗദിയിലെത്തിയപ്പോള്‍ ശിരോവസ്ത്രം ധരിക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. ഈ സംഭവത്തെ വിമര്‍ശിച്ച് നിലവിലെ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് തന്നെ ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. മിഷേലിന്റെ നടപടി സൗദിയെ അപമാനിക്കുന്നതായിരുന്നുവെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

സൗദിയിലെ വിശ്വാസത്തിന്റെ ഭാഗമായുള്ള നിയമം തെറ്റിച്ച മെലാനിയയും ഇവാന്‍കയും വത്തിക്കാനിലെത്തി മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ സ്വന്തം വിശ്വാസത്തെ മുറുകെ പിടിച്ചിരുന്നു. മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാനായത് വലിയ അനുഗ്രഹമായി കാണുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്.


Also Read: ‘പാഴായില്ല, ഈ പോരാട്ടം’; 86 ദിവസത്തെ ഐതിഹാസിക സമരം ഒടുവില്‍ വിജയിച്ചു; രാമന്തളിക്കാരുടെ കുടിവെള്ളം ഇനി സംരക്ഷിക്കപ്പെടും


അതിനിടെ മെലാനിയ ഭര്‍ത്താവായ ട്രംപിന്റെ കൈ തട്ടി മാറ്റിയതും കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ സിസ്റ്റിന്‍ ചാപ്പലിലെ സന്ദര്‍ശനത്തിനിടെ ഭര്‍ത്താവിന്റെ കൈകോര്‍ത്ത് പിടിച്ച് മെലാനിയ നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ ഇതിനും താല്‍ക്കാലിക വിരാമമായിരിക്കുകയാണ്.

Advertisement