ജിദ്ദ: സൗദി അറേബ്യയില്‍ മക്കയ്ക്കടുത്ത് വാഹനാപകടം. നാലു വയസുകാരിയായ മലയാളി ബാലിക മരിച്ചു. മലപ്പുറം മോങ്ങം പൂക്കോട്ടൂര്‍ സ്വദേശി കര്‍ത്തേടത്തു ജാബിറിന്റെ മകളാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ജാബിര്‍, ഭാര്യ ഫസീല, ജാബിറിന്റെ അനുജന്‍, ഭാര്യാ പിതാവ് എന്നിവര്‍ക്ക് പരിക്കേറ്റു. പഴയ ജിദ്ദ മക്ക റോഡിലെ ജമൂം എന്ന സ്ഥലത്ത് തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

ജാബിറും കുടുംബവും സഞ്ചരിച്ചിരുന്ന ടാക്‌സി കാറിന്റെ ഡ്രൈവര്‍ യാത്രയ്ക്കിടയില്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. നാട്ടില്‍ പ്രസവത്തിനുപോയി മടങ്ങിയ ഫസീലയെ വിമാനത്താവളത്തില്‍ സ്വീകരിച്ച് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവര്‍ മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe Us: