മക്ക: നിര്‍ണയത്തിന്റെ രാവായ റമദാന്‍ ഇരുപത്തിയേഴാം രാവില്‍ മക്കയിലെക്കും മദീനയിലേക്കും ഒഴുകിയെത്തിയത് ലക്ഷകണക്കിന് വിശ്വാസികള്‍.

ആയിരം മാസങ്ങളുടെ പുണ്യമുള്ള രാവായ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഖുര്‍ആന്‍ പാരായണവും രാത്രി നമസ്‌കാരവുമായി പള്ളികളില്‍ തന്നെ ഇരിക്കുന്നു.

പത്ത് ദിവസമായി പള്ളിയില്‍ ഇയ്തഖാഫ് (പള്ളിയില്‍ താമസിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥന ) ഇരിക്കാന്‍ വന്നവര്‍ക്ക് അതിനുള്ള സൗകര്യം ബന്ധപ്പെട്ടവര്‍ ചെയ്തിട്ടുണ്ട്.

റമദാന്‍ അവസാനത്തെ ഒറ്റ രാവുകളിലാണ് ഈ പുണ്യ രാവ് പ്രതീക്ഷിക്കുന്നത്. സൌദിയില്‍ പെരുന്നാല്‍ അവധി തുടങ്ങിയതിനാല്‍ ഇനി തിരക്ക് കൂടും. ഉംറക്കായി സൗദിക്കകത്തും പുറത്തു നിന്നുമായി തീര്‍ത്ഥാടകര്‍ എത്തികൊണ്ടിരിക്കുന്നതിനാല്‍ മക്കയിലും മദീനയിലും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍