Categories

‘പൊലീസിനെ കണ്ടാല്‍ കശ്മീരികള്‍ പേടിച്ചോടുന്ന പഴയ കാലം തിരിച്ചു വരും’; മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി

 

ന്യൂദല്‍ഹി: ശ്രീനഗറില്‍ പൊലീസ് ഓഫീസറെ കൃത്യനിര്‍വ്വഹണത്തിനിടെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പരമാവധി സംയമനത്തോടെ പെരുമാറുന്ന പൊലീസിനോട് ഈ രീതിയില്‍ അല്ല പ്രതികരിക്കേണ്ടത് എന്ന് മെഹബൂബ പറഞ്ഞു. സുരക്ഷാ സേനയുടെ ക്ഷമ പരീക്ഷിക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജനങ്ങളോട് അവര്‍ ആവശ്യപ്പെട്ടു.

സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരോട് ജനങ്ങളുടെ നിലപാട് ഇതാണെങ്കില്‍ പ്രശ്‌നം കൂടുതല്‍ വഷളാകും. ഈ രീതിയില്‍ എത്രകാലം നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കും? ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്ക് എങ്കില്‍ പൊലീസ് ജീപ്പ് കാണുമ്പോള്‍ പേടിച്ച് ഓടിരക്ഷപ്പെട്ടിരുന്ന പഴയ കാലത്തേക്ക് കശ്മീരിലെ ജനങ്ങള്‍ക്ക് തിരിച്ചുപോകേണ്ടി വരുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി.


Also Read: ശ്രീനഗറിലെ ജാമിയ മസ്ജിദിനു മുമ്പില്‍ ജനക്കൂട്ടം പൊലീസ് ഓഫീസറെ തല്ലിക്കൊന്നു: പ്രകോപിതരായത് ഓഫീസര്‍ വെടിയുതിര്‍ത്തതോടെ


ശ്രീഗനറിലെ ജാമിയ മസ്ജിദിനു മുമ്പിലാണ് ജനക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നത്. ജമ്മു കശ്മീര്‍ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് അയൂബ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടത്.

പള്ളിയുടെ സമീപത്തു നിന്നും ഫോട്ടോയെടുക്കുകയായിരുന്ന ഇയാളെ ഒരു സംഘം ചോദ്യം ചെയ്തതോടെ അവര്‍ക്കുനേരെ അദ്ദേഹം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ മൂന്നുപേര്‍ക്കു പരുക്കേറ്റിരുന്നു. തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തരായത്. വ്യാഴാഴ്ച 12 മണിയോടെയായിരുന്നു സംഭവം.


Don’t Miss: ‘വാര്‍ത്തയുണ്ട്, പറ്റുമെങ്കില്‍ കണ്ടുപിടിച്ചോ’; ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും കള്ളനോട്ടടിക്കുന്ന യന്ത്രം പിടികൂടിയ വാര്‍ത്തയെ ‘ഒതുക്കിക്കളഞ്ഞ്’ മാതൃഭൂമിയും മനോരമയും


പള്ളിയുടെ മുമ്പില്‍ സെക്യൂരിറ്റി ഡ്യൂട്ടിയ്ക്കിടെയായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടെതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ യൂണിഫോമില്‍ അല്ലായിരുന്നു.

പ്രദേശവാസികള്‍ കല്ലെറിയുന്നതിന്റെ വീഡിയോ എടുത്ത ഇയാളുടെ നടപടിയെ എതിര്‍ത്ത് ഒരു സംഘം രംഗത്തുവന്നു. ഇതോടെ അയൂബ് സര്‍വ്വീസ് പിസ്റ്റളില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നു. സ്വയം പ്രതിരോധത്തിനായാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്.


Also Read: ‘എന്റെ സര്‍ക്കാറിനെ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങരുത്, ഞങ്ങള്‍ നിര്‍മ്മിച്ച റോഡുകള്‍ ഉപയോഗിക്കരുത്’: ജനങ്ങളോട് ആന്ധ്ര മുഖ്യമന്ത്രി


അയൂബ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ക്കു പരുക്കേറ്റതോടെ ജനക്കൂട്ടം പ്രകോപിതരാവുകയും അദ്ദേഹത്തെ പിടികൂടി നഗ്‌നനാക്കി കല്ലെറിഞ്ഞു കൊല്ലുകയുമായിരുന്നെന്നാണ് പൊലീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നത്.

യൂണിഫോമില്‍ അല്ലായിരുന്നതിനാല്‍ ആദ്യം പൊലീസ് ഇയാളെ തിരിച്ചറിഞ്ഞില്ല. മണിക്കൂറുകള്‍ക്കുശേഷം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ മൊബൈലില്‍ വിളിച്ചതോടെയാണ് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞത്.


Don’t Miss: ‘ഗോമൂത്രം കഴിച്ച് സുഹൃത്തിന്റെ ക്യാന്‍സര്‍ മാറി, ചാണകത്തില്‍ പ്ലൂട്ടോണിയമുണ്ട്’ സിറിച്ച് സിറിച്ച് ചാവും സ്വാമി ഉദിത് ചൈതന്യയുടെ തള്ള് കേട്ടാല്‍


അയൂബിന്റെ മൃതദേഹം ഉടന്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ കൊണ്ടുവന്നു തിരിച്ചറിയല്‍ നടപടിയും മറ്റ് നിയമപരമായ നടപടികളും പൂര്‍ത്തിയാക്കി. സംഭവത്തിനു പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം ഈ മേഖലയില്‍ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും ഇയാള്‍ കല്ലേറുകാരനാണെന്നുമാണ് കശ്മീര്‍ പൊലീസ് പറഞ്ഞത്.

Tagged with: |