മനില: ഫിലിപ്പീന്‍സ് തീരത്തിന് ഭീഷണി ഉയര്‍ത്തി മെഗി ചുഴലിക്കാറ്റ് വീശുന്നു. ഫിലിപ്പീന്‍സിന്റെ വടക്കു കിഴക്കന്‍ തീരത്തു ആഞ്ഞടിച്ച കാറ്റില്‍ ഭയന്ന ആയരക്കണക്കിന് തദ്ദേശവാസികള്‍ വീടുവിട്ടോടി. മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയിലാണ കാറ്റുവീശുന്നത്. തെക്കന്‍ ചൈന കടലിന്റെ ദിശയിലാണ ്‌മെഗി വീശുന്നത്.
നാലുവര്‍ഷത്തിനിടയ്ക്ക ഫിലീപ്പീന്‍സില്‍ വീശിയ ശക്തമായ ചുഴലിക്കാറ്റാണ് മെഗി. കപ്പലുകള്‍ക്കും ഫിഷ് ബോട്ടുകള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വടക്കന്‍ പ്രവിശ്യയായ കാഗയനിലും ഇസബേലയിലും അധികൃതര്‍ സുരക്ഷാ നിര്‍ദ്ദേശം നല്‍കി.

Subscribe Us: