Categories

പാട്ടുപാടാന്‍ മേഘ്‌നയും

meghana

പാട്ടുപാടുന്ന നായികമാരുടെ കൂട്ടത്തിലേക്ക് മേഘ്‌ന രാജും. 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിന് വേണ്ടിയാണ്‌ മേഘ്‌ന പാടുന്നത്.

കന്നട സിനിമയ്ക്ക് വേണ്ടി പാടിയിട്ടുണ്ടെങ്കിലും മേഘ്‌നയുടെ ആദ്യ മലയാളം പാട്ടാണിത്.

പല നായികമാരെയും പാട്ടുപാടിച്ച ഗോപീ സുന്ദറാണ് ഈ ചിത്രത്തിന്  സംഗീതം ഒരുക്കുന്നത്. ഗോപീ സുന്ദറും മേഘ്‌നയ്‌ക്കൊപ്പം പാടുന്നുണ്ട്.

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതനായ രാകേഷ് ഗോപനാണ്.

മേഘ്‌നയ്‌ക്കൊപ്പം ശ്വേത മേനോന്‍, ഭാമ, അനന്യ, ഹരിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി ഒരുക്കുന്ന സിനിമ ആര്‍.ആര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റോയ്‌സണ്‍ വെല്ലറയാണ് നിര്‍മ്മിക്കുന്നത്.
രണ്ട് ഭാഗങ്ങളിലായി കഥ പറയുന്ന മലയാളത്തിലെ ആദ്യ സിനിമയാണിത്.

Tagged with: