നായികയായി പ്രവേശിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അമ്മവേഷം ചെയ്യാന്‍ പല യുവനടിമാര്‍ക്കും മടിയാണ്. തങ്ങളുടെ ഇമേജിനെ ഇത് ബാധിക്കുമോയെന്നാണ് ഇവരുടെ ഭയം. എന്നാല്‍ മേഘ്‌ന രാജിന് ഈ ടെന്‍ഷനൊന്നുമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ മനസിലാവുന്നത്.

മേഘ്‌ന അമ്മ വേഷം ചെയ്യുന്നുവെന്നതാണ് മോളിവുഡിലെ പുതിയ ന്യൂസ്. ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന അച്ഛന്റെ ആണ്‍മക്കള്‍ എന്ന ചിത്രത്തിലാണ് മേഘ്‌ന അമ്മയാവുന്നത്. നടിയാണെങ്കില്‍ എല്ലാതരത്തിലുള്ള വേഷങ്ങളും ചെയ്യണമെന്നാണ് മേഘ്‌നയുടെ അഭിപ്രായം.

Subscribe Us:

നടി ലക്ഷ്മി ശര്‍മയും ചിത്രത്തില്‍ അമ്മവേഷം ചെയ്യുന്നുണ്ട്. കോളിവുഡ് താരം ശരദ്കുമാറിന്റെ ഭാര്യവേഷമാണ് ലക്ഷ്മി ചെയ്യുന്നത്.

പ്രഭാകരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, നെടുമുടി വേണു എന്നിവരുമുണ്ട്.

Malayalam News

Kerala News in English