എഡിറ്റര്‍
എഡിറ്റര്‍
ട്രെയിനില്‍ ഉറങ്ങിക്കിടന്ന മേഘാലയ സ്വദേശിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: സംഭവത്തിനു പിന്നില്‍ മൂന്നു മലയാളികളെന്ന് പരാതി
എഡിറ്റര്‍
Sunday 19th February 2017 2:15pm


ഫെബ്രുവരി 17നായിരുന്നു പരാധിക്കാധാരമായ സംഭവം നടന്നത്. തിരുവനന്തപുരത്തെ ഒരു കോളജ് പ്രഫസറുടെ വീട്ടില്‍ ജോലിക്കുനില്‍ക്കുന്ന യുവതിയാണ് പരാതിക്കാരി.


തിരുവനന്തപുരം: കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മേഘാലയ സ്വദേശിയുടെ പരാതി. തമ്പാനൂര്‍ പൊലീസിലാണ് യുവതി പരാതി നല്‍കിയത്.

ഗുവാഹത്തിയില്‍ നിന്ന് തിരുവനന്തപുരത്തേക്കു വരുന്നവഴി ട്രെയിനില്‍വെച്ച് മലയാളികളായ മൂന്നുപേര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

ഫെബ്രുവരി 17നായിരുന്നു പരാധിക്കാധാരമായ സംഭവം നടന്നത്. തിരുവനന്തപുരത്തെ ഒരു കോളജ് പ്രഫസറുടെ വീട്ടില്‍ ജോലിക്കുനില്‍ക്കുന്ന യുവതിയാണ് പരാതിക്കാരി.


Must Read: ആണത്തം ആണുങ്ങളോട് കളിക്കെടാ ഇതൊക്കെ തന്നെയാണ് ആ വിഷവിത്തുകള്‍: മേജര്‍ രവിയോട് സനല്‍കുമാര്‍ ശശിധരന്‍


നാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വഴി യാത്രമധ്യേ സെക്കന്റ് എ.സി കമ്പാര്‍ട്ടുമെന്റില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. സഹയാത്രികരായ യുവാക്കള്‍ പുതപ്പുമാറ്റുകയും കടന്നുപിടിക്കുകയുമായിരുന്നു.

യുവതി ബഹളംവെച്ചെങ്കിലും മറ്റു യാത്രക്കാര്‍ സഹായത്തിനെത്തിയില്ലെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് ജോലി ചെയ്യുന്ന വീട്ടിലെ ആളുകളുടെ സഹായത്തോടെയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

യുവാക്കള്‍ സഞ്ചരിച്ച ബെര്‍ത്ത് നമ്പര്‍ ഉള്‍പ്പെടെ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

Advertisement