Administrator
Administrator
ലോട്ടറി കേസ്: കേരളം തമിഴ്‌നാടിന് കത്തയക്കും
Administrator
Wednesday 6th October 2010 10:15am

sikkim lotteryകൊച്ചി: ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി പി എസ് രാമന്‍ ഹാജരായതില്‍ പ്രതിഷേധിച്ച് കേരളം തമിഴ്‌നാട് സര്‍ക്കാറിന് കത്തയക്കും. അഭിഷേക് മനു സിംഗ്‌വി പിന്മാറിയതിനെ തുടര്‍ന്നായിരുന്നു തമിഴ്‌നാട് എ ജി ഹാജരായത്. അതിനിടെ ഭൂട്ടാന്‍ ലോട്ടറിയുടെ അംഗീകൃത പ്രമോട്ടര്‍മാരാണ് തങ്ങളെന്ന് തെളിയിക്കുന്ന രേഖകള്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. ഇന്നലെ ഹാജരാക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ രേഖകള്‍ ഹാജരാക്കത്തതിന്റെ കാരണം മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ മേഘ രേഖകള്‍ ഇന്ന് ഹാജരാക്കിയാലും പരിശോധിക്കുമെന്ന് വാണിജ്യനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ രേഖകളും പരിശോധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നത്. ഭൂട്ടാന്‍ സര്‍ക്കാര്‍, മോണിക്കാ ഏജന്‍സീസ് മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്നിവ തമ്മിലുള്ള കരാര്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

തമിഴ്‌നാട് സര്‍ക്കാറിന്റെ കേസല്ലാത്തതിനാല്‍ ഹാജരാകുന്നതിന് തടസ്സമില്ലെന്നുംവ്യക്തമാക്കിയായിരുന്നു പി എസ് രാമന്‍ കോടതിയില്‍ ഹാജരായത്. എന്നാല്‍ തമിഴ്‌നാട് എ ജി ഹാജരായതിനെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും നിശിതമായി വിമര്‍ശിച്ചിരുന്നു.

Advertisement