Categories

ഭൂട്ടാന്‍ ലോട്ടറിയുടെ അംഗീകൃത ഏജന്‍സി മേഘ തന്നെയെന്ന് കേന്ദ്രം

sikkim lotteryന്യൂദല്‍ഹി:കേരളത്തില്‍ ഭൂട്ടാന്‍ ലോട്ടറിയുടെ അംഗീകൃത ഏജന്‍സി മേഘാ ഡിസ്ട്രിബ്യൂട്ടേഴ് തന്നെയാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഭൂട്ടാന്‍ ലോട്ടറിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി സംസ്ഥാനം അയച്ച കത്തിനുള്ള മറുപടിയായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഭൂട്ടാന്‍ ലോട്ടറിയുമായും മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായും ബന്ധപ്പെട്ട ആറുചോദ്യങ്ങളടങ്ങിയ കത്തായിരുന്ന കേരളം കേന്ദ്രത്തിന് അയച്ചിരുന്നത്. 2005 മുതല്‍ ഭൂട്ടാന്‍ ലോട്ടറിയുടെ കേരളത്തിലെ വിതരണാവകാശം മേഘയ്ക്കാണെന്ന് കത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. കത്തിലൂടെ കേന്ദ്രത്തിനയച്ച ആറു ചോദ്യങ്ങളില്‍ അഞ്ചിനും മറുപടി ലഭിച്ചിട്ടുണ്ട്. എന്നാല്‍ സെക്യൂരിറ്റി പ്രസിലാണോ ലോട്ടറി അച്ചടിക്കുന്നതെന്ന ചോദ്യത്തിന് ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയിട്ടില്ല.

തിങ്കളാഴ്ച്ചമുതല്‍ ലോട്ടറിക്കേസില്‍ ഹൈക്കോടതിയില്‍ വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് കത്ത് ലഭിച്ചിരിക്കുന്നത്. അതിനിടെ കത്തും മറ്റുരേഖകളും തിങ്കളാഴ്ച്ച മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.