മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഹോളിവുഡിലേക്ക്. യു.എസ് തടവറയില്‍ കഴിയുന്ന സാമ്പത്തിക കുറ്റവാളിയായാണ് മോഹന്‍ലാല്‍ ഹോളിവുഡില്‍ എത്തുന്നത്. ബില്യണ്‍ ഡോളര്‍ രാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗാലന്‍ ഗ്രൂപ്പ് സ്ഥാപകനായ രാജ രാജരത്‌നത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

Ads By Google

Subscribe Us:

കഠിനാദ്ധ്വാനം കൊണ്ട് ഓഹരിവിപണിയില്‍ ഉയരങ്ങള്‍ താണ്ടിയ ആളായിരുന്നു രാജ രാജരത്‌നം. വളരെ പെട്ടന്നുള്ള രാജരത്‌നത്തിന്റെ വളര്‍ച്ച മറ്റുള്ളവര്‍ക്ക് അതിശയവും അതേസമയം അസൂയയുമുണ്ടാക്കുന്നതാണ്. കമ്പനിയുടെ സാമ്പത്തിക വിവരങ്ങള്‍ മൂന്‍കൂട്ടിയറിഞ്ഞ് അതനുസരിച്ച് ഓഹരി വിപണിയില്‍ ലാഭമുണ്ടാക്കിയെന്ന(ഇന്‍സൈഡര്‍ ട്രേഡിങ്) കുറ്റത്തിന് രാജരത്‌നത്തെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

മെയ് 2011 ല്‍ ആയിരുന്നു കോടതി രാജരത്‌നത്തിനെതിരെ  കുറ്റം ചുമത്തിയത്. പിന്നീട് പതിനൊന്ന് വര്‍ഷത്തെ തടവിന് അമേരിക്കന്‍ കോടതി ഉത്തരവിട്ടു. ഓഹരിവിപണിയിലെ തട്ടിപ്പിന്റെ ആധുനിക മുഖം എന്നായിരുന്നു രാജരത്‌നത്തിന്റെ കുറ്റങ്ങളെ കോടതി അന്ന് വിശേഷിപ്പിച്ചത്. ഓഹരി വിപണിയിലെ ക്രമക്കേടിലൂടെ രാജരതനം 50 മില്യണ്‍ ഡോളറെങ്കിലും അനധികൃതമായി സമ്പാദിച്ചിട്ടുണ്ടെന്ന് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി നിരീക്ഷിച്ചിരുന്നു.

സിനിമയുടെ ആദ്യ ഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞു. ന്യൂയോര്‍ക്ക്, ആഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. ശീതള്‍ വ്യാസ് ആണ് ചിത്രം നിര്‍മിക്കുന്നത്.  നയന്‍ പദ്രേയാണ് സംവിധായകന്‍.