ന്യൂയോര്‍ക്ക്: അമേരിക്കയിലെ യു.എസ് അംബാസിഡര്‍ മീരാ ശങ്കറിന് മിസിസിപ്പി എയര്‍പോര്‍ട്ടില്‍ അപമാനം. അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ ദേഹപരിശോധനക്ക് വിധേയമാക്കിയതായാണ് ആരോപണം.

ഡിസംബര്‍ നാലിന് സംഭവം നടന്നുവെങ്കിലും വാര്‍ത്ത ഇപ്പോഴാണ് പുറത്ത് വരുന്നത്. മിസിസിപ്പി സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ബാള്‍ട്ടിമോറിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. തന്റെ ഔദ്യോഗിക രേഖകള്‍ ഉദ്യോഗസ്ഥരെ കാണിക്കുകയും മിസിസിപ്പി ഡിവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തുവെങ്കിലും അവരെ ഉദ്യോഗസ്ഥര്‍ കൈകൊണ്ട് പരിശോധനക്ക് വിധേയമാക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫുള്‍ബോഡി സ്‌കാനര്‍ ഇല്ലത്തതിനാലണ് കൈകൊണ്ട് പരിശോധന നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. സാരിയുടുത്തായിരുന്നു മീര എര്‍പോര്‍ട്ടിലെത്തിത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വക്താവ് ഡാന്‍ ടര്‍ണര്‍ പറഞ്ഞു.

യു.എസിലെ ആദ്യ ഇന്ത്യന്‍ വനിതാ അമ്പാസഡറാണ് മീരാ ശങ്കര്‍.