കോഴിക്കോട്: വഞ്ചനാക്കേസില്‍ കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് നടി മീരാ ജാസ്മിനെ കോടതി ഒഴിവാക്കി. കോഴിക്കോട് സി.ജെ.എം കോടതിയുടേതാണ് വിധി.

കേസില്‍ തുടര്‍ച്ചയായി ഹാജരാകുന്നത് ഒഴിവാക്കാനാവശ്യപ്പെട്ട് എട്ടിനു മുന്‍പു മീരാ ജാസ്മിന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പരിഗണിക്കാന്‍ ഹൈക്കോടതി സി.ജെ.എം മജിസ്‌ട്രേട്ടിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് മീര നല്‍കിയ ഹരജിയിലാണ് കോടതി തീരുമാനം.

സ്വപ്നമാളികയെന്ന സിനിമയില്‍ അഭിനയിക്കാന്‍ അഞ്ചു ലക്ഷം രൂപ മുന്‍കൂര്‍ വാങ്ങിയ ശേഷം കരാര്‍ ലംഘനം നടത്തിയെന്നാരോപിച്ച് സംവിധായകനും നിര്‍മാതാവുമായ കെ.എ. ദേവരാജനാണു കോഴിക്കോട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മീരയ്ക്കും പൃഥ്വിരാജിനുമെതിരെയാണ് ദേവരാജ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ പൃഥ്വിരാജ് പണം പണം മടക്കി നല്‍കി കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നു