എഡിറ്റര്‍
എഡിറ്റര്‍
മീര ജാസ്മിന്‍ വെള്ളിത്തിരയില്‍ സജീവമാകുന്നു
എഡിറ്റര്‍
Sunday 17th November 2013 11:30am

meera1

അല്പനാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി മീരാ ജാസ്മിന്‍.

മനോജ് ആലുങ്കല്‍ സംവിധാനം ചെയ്യുന്ന ഇതിനുമപ്പുറം എന്ന ചിത്രത്തിലാണ് മീര പുതുതായി നായികയാകുന്നത്.

റിയാസ്ഖാന്‍, സിദ്ദിഖ്, ലാലു അലക്‌സ്, ലക്ഷ്മിപ്രിയ എന്നിവരാണ് മറ്റു താരങ്ങള്‍. മനോജ് ആലുങ്കലും ഭരതന്‍ ഞാറയ്ക്കലും ശ്രീകുമാറും ചേര്‍ന്നാണ് കഥയും തിരക്കഥയും തയാറാക്കുന്നത്.

എം.ജെ.രാധാകൃഷ്ണന്‍ ആണ് കാമറ കൈകാര്യം ചെയ്യുന്നത്. റഫീക്ക് അഹമ്മദിന്റെതാണ് ഗാനങ്ങള്‍.

സുഗീത് സംവിധാനം ചെയ്യുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിക്കുന്നത് മീരയാണ്. ഇതൊരു കുടുംബ ചിത്രമാണ്. അതുപോലെ വി.കെ. പ്രകാശിന്റെ മഴനീര്‍ത്തുള്ളികള്‍ എന്ന നായികാ പ്രാധാന്യമുള്ള ചിത്രത്തിലും മീര തന്നെയാണ് നായിക.

മിസ് ലേഖാ തരൂര്‍ കാണുന്നത് എന്ന മീരയുടെ ചിത്രം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിയറ്ററുകളിലെത്തും.

Advertisement