‘സൂത്രധാരനിലെ’ ശിവാനിയെന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ ആരും മറന്നുകാണില്ല. ശിവാനിയായെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമാ ലോകത്തു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മീര വിദേശത്തും ശ്രദ്ധിക്കപ്പെടുകയാണ്. മെയ് 30ന് വാഷിംങ്ടണ്‍ ഡിസിയില്‍ നടക്കുന്ന കലാകാരന്‍മാരുടെ മെഗാഷോയില്‍ മീര പങ്കെടുക്കും.

മലയാള സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്കു പ്രവേശിച്ച മീര കുറച്ചുകാലം കൊണ്ടുതന്നെ തമിഴ്, കന്നഡ, തെലുങ്ക് പ്രേക്ഷകര്‍ക്കും പ്രിയ്യപ്പെട്ടവളായി. 2004മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും രണ്ട് തവണ സംസ്ഥാന അവാര്‍ഡും മീര സ്വന്തമാക്കിയിട്ടുണ്ട്.

‘ഒരേ കടല്‍  ‘‍, ‘പെരുമഴക്കാലം’, ‘കസ്തൂരിമാന്‍ ‘‍, ‘പാഠം ഒന്ന് ഒരുവിലാപം’, ‘അച്ചുവിന്റെ അമ്മ’, ‘വിനോദയാത്ര’, ‘രസതന്ത്രം’, ‘രാത്രിമഴ’ തുടങ്ങി മീര നായികയായ മലയാള ചിത്രങ്ങളെല്ലാം ഏറെ ജനപ്രീതി നേടിയിരുന്നു.