Categories

സാന്റിയാഗോ മാര്‍ട്ടിന്‍ സിനിമയില്‍ മീരാ ജാസ്മിന്‍

ചെന്നൈ: ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിന്‍ നിര്‍മിക്കുന്ന തമിഴ് സിനിമയില്‍ മലയാളി താരം മീരാ ജാസ്മിന്‍. മീരക്ക് പുറമെ മലയാള നടി രമ്യാ നമ്പീശനും അഭിനയിക്കുന്നുണ്ട്. ‘ബാഷ’ സംവിധായകന്‍ സുരേഷ്‌കൃഷ്ണയാണ് സംവിധായകന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി രചിച്ച ഒരു നോവലിനെ ആധാരമാക്കിയാണ് തിരക്കഥ. സിനിമയുടെ പേര് ‘ഇളൈഞ്ജന്‍’.

കവിയായ പി വിജയാണ് സിനിമയിലെ നായക കഥാപാത്രത്തെ ചെയ്യുന്നത്. നമിത, ഖുശ്ബു, സുമന്‍, മീനാക്ഷി എന്നിവരും താരങ്ങളായെത്തുന്നുണ്ട്. നടീനടന്‍മാര്‍ കരുണാനിധിയുടെ സെലക്ഷനാണെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട് വിവാദം കൊടുമ്പിരി കൊള്ളുന്ന സമയത്താണ് പുതിയ സിനിമാ പദ്ധതിയെന്നത് ശ്രദ്ധേയമാണ.് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൊപ്പൈറ്ററാണ് സാന്റിയാഗോ മാര്‍ട്ടിന്‍. മാര്‍ട്ടിനുമായി മുഖ്യമന്ത്രി എം കരുണാനിധിക്കും ഡി.എം.കെക്കും നല്ല ബന്ധമാണുള്ളത്. കോയമ്പത്തൂരില്‍ നടന്ന ലോക തമിഴ് സമ്മേളനത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ മാര്‍ട്ടിനായിരുന്നു. തമിഴ് സമ്മേളന വേദിയില്‍ മുഖ്യമന്ത്രി കരുണാനിധിയും മാര്‍ട്ടിനും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണു തമിഴ്‌നാട്ടിലെ മാര്‍ട്ടിന്റെ അനധികൃത ലോട്ടറി ഔട്ട്‌ലെറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ളത്.

തമിഴ്‌നാട്, ആന്ധ്രാ, കര്‍ണാടകം എന്നിവിടങ്ങളില്‍ ലോട്ടറി നിരോധനം ഉണ്ടെങ്കിലും ഏകദേശം രണ്ടായിരം പേര്‍ മാര്‍ട്ടിന് വേണ്ടി ഈ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് തെഹെല്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മാര്‍ട്ടിന്റെ സിനിമയില്‍ മലയാളി താരങ്ങള്‍ അഭിനയിക്കരുതെന്ന വിമര്‍ശനവുമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതിനോട് മീര ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.