നാലു വര്‍ഷങ്ങള്‍ക്കു ശേഷം  മീന സിനിമയിലേക്ക് തിരിച്ചു വരുന്നു. പ്രസവത്തിന് ശേഷം സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും പൂര്‍ണമായി വിട്ടു നിന്ന ഈ നടിയുടെ തിരിച്ചു വരവും പ്രതീക്ഷിച്ചിരിക്കുകയാണ് മോളിവുഡ്.

Ads By Google

നല്ലൊരു അവസരത്തിനായാണ് താന്‍ ഇപ്പോള്‍ കാത്തിരിക്കുന്നതെന്നാണ് മീന പറയുന്നത്. ഞാന്‍ ഈ മേഖലയില്‍ ധാരാളം പ്രയത്‌നിച്ചിട്ടുണ്ട്.

എന്നും ഓര്‍മയില്‍ നില്‍ക്കുന്ന നല്ല ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് ചിത്രങ്ങളൊന്നുമില്ല. ഞാന്‍ രണ്ടുവയസുകാരി നൈനികയുടെ ഉത്തരവാദിത്വപ്പെട്ട അമ്മ മാത്രമാണ്.

മോഹന്‍ലാലിന്റെ ഭാര്യ റോളിലേക്ക് മുമ്പ് എന്നെ സമീപിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒരുപാട് സ്ത്രീ കഥാപാത്രങ്ങളുണ്ടെന്നും അതുപോലെ യാതൊരു സാധ്യതകളുമില്ലാത്ത കഥാപാത്രമായതിനാല്‍ നിരാകരിക്കുകയായിരുന്നുവെന്നും മീന പറഞ്ഞു.

നല്ല അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും മീന പറഞ്ഞു.കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലാണ് മീന അവസാനമായി അഭിനയിച്ചത്.