Categories

പെഷവാറില്‍ സ്‌ഫോടനം; 87 മരണം

peshawar-blast
പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ ഉഗ്രസ്‌ഫോടനം. 87 പേര്‍ മരിച്ചതായി ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെഷവാറിലെ മീന ബസാറിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് ഇരയായത് ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ആശുപത്രിയിലുള്ള പലരുടെയും സ്ഥിതി ഗുരുതരമാണ്. പ്രദേശത്ത് നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ലേഡി റീഡിങ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഷിയാ വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായ ഇവിടെ ഇന്ന് ഉച്ചക്കാണ് സ്‌ഫോടനമുണ്ടായത്. ശക്തമായ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ നിരവധി കടകള്‍ പൂര്‍ണമായി തകര്‍ന്നു. ഇവിടെ കച്ചവടക്കാരില്‍ നല്ലൊരു പങ്കും സ്ത്രീകളാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു വിഭാഗവും ഇതുവരെ രംഗത്തുവന്നിട്ടില്ല. യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഇസ്‌ലാമാബാദില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.