എഡിറ്റര്‍
എഡിറ്റര്‍
ധ്യാനം ഓജസ്സിനെ ക്ഷയിപ്പിക്കുന്നു: സ്വാമി നിര്‍മ്മലാനന്ദഗിരി
എഡിറ്റര്‍
Friday 25th September 2015 4:11pm

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ പടര്‍ന്നതും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായതും ഇന്നലെ വരെ നിങ്ങള്‍ വ്യവസായം ചെയ്തു നടന്നപ്പോളല്ല. ഇന്നലെ വരെ നിങ്ങള്‍ മറ്റുള്ളവരുമായി ഏറ്റുമുട്ടി നടന്നപ്പോഴുമല്ല. ഇന്നലെ വരെ നിങ്ങള്‍ പലതും ചെയ്തു നീങ്ങിയപ്പോഴുമല്ല. എപ്പോള്‍ മുതല്‍ നിങ്ങള്‍ ധ്യാനിക്കാനിരുന്നുവോ അപ്പോള്‍ മുതലാണ് നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തിലും നിങ്ങളുടെ ഇടയിലും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ വന്നത് എന്ന് നിങ്ങളില്‍ ഓരോരുത്തരും രഹസ്യമായി സമ്മതിക്കുന്നുണ്ട്, പരസ്യമായി സമ്മതിക്കുന്നില്ല.


MEDITATION


ഒപ്പീനിയന്‍ | സ്വാമി നിര്‍മ്മലാനന്ദഗിരി


ആയുര്‍വേദം പറയുന്ന ആ ദൈവത്തെ അറിയാന്‍ അല്‍പ്പം ഏകാഗ്രതയില്‍ സ്വന്തം പൂര്‍വ്വകര്‍മ്മങ്ങളിലൂടെ ഒന്നു യാത്ര ചെയ്താല്‍ മതി. അല്‍പ്പം ഏകാന്തമായി ഒരിടത്തിരുന്ന് എന്റെ ജീവിതത്തില്‍ ഞാന്‍ കേള്‍ക്കുന്നതും കാണുന്നതും അനുഭവിക്കുന്നതും തിരിച്ചറിയുവാന്‍ എന്റെ പൂര്‍വ്വകര്‍മ്മത്തിലൂടെ പോയാല്‍ മതി. അതല്ലാതെ അതീന്ത്രിയനും അത്ഭുതമാനവനുമായ ഈശ്വരനെക്കാണാന്‍ നിങ്ങള്‍ ധ്യാനിക്കാന്‍ ഇരുന്നുപോയിട്ടുണ്ടെങ്കില്‍ ചിന്തകള്‍ നിങ്ങളെ ബലമായി പിടിക്കുകയും നിങ്ങളുടെ ഓജസ്സിനെ ക്ഷയിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ആയുര്‍വേദം നിങ്ങളോടു കല്‍പ്പിക്കുന്നു ധ്യാനിക്കരുത്.

നിങ്ങള്‍ ഏതു ധ്യാനാത്മകതയില്‍ ഏതു ബ്രഹ്മത്തെപ്പിടിക്കാനിരുന്നാലും നിങ്ങളുടെ കോശങ്ങള്‍ നിങ്ങളെ ആ വഴിക്കു വിടില്ല, സമ്മതിക്കില്ല.

നിങ്ങള്‍ ധ്യാനത്തില്‍ (MEDITATION) നിന്നു വിഭാവനത്തിലേക്ക് (CONTEMPLATION) മാറുകയും വിഭാവനത്തില്‍ നിന്ന് വിഷയങ്ങളിലേക്കു മാറുകയും ഭ്രാന്തന്മാരായി മാറുമെന്നും ഓജസ്സു ക്ഷയിക്കുകയും ചെയ്യുമെന്ന് ആയുര്‍വേദം.


ഗതികേടു കൊണ്ട്, സാര്‍വ്വലൗകികമായി ധ്യാനത്തെ അംഗീകരിക്കേണ്ടതുകൊണ്ട് ഇന്നത്തെ ആയുര്‍വേദ അദ്ധ്യാപകര്‍ ഇതു പഠിപ്പിക്കുമ്പോള്‍ ധ്യാനിക്കുക എന്നതിനു ചിന്തിക്കുക എന്നൊരു അര്‍ത്ഥം പറഞ്ഞു തല്‍ക്കാലം തള്ളുകയാണ്.


mEDITATIONഈ കാര്യത്തില്‍ ഒരു സംശയവുമില്ല, നിങ്ങള്‍ ധ്യാനം ചെയ്യാറുണ്ട് എന്നതു സമ്മതിച്ചിട്ട് ആ ധ്യാനത്തിനെ നിങ്ങള്‍ ഒന്നു നോക്കിക്കണ്ടാല്‍, ഞാന്‍ പറഞ്ഞതു സത്യമാണ് എന്ന് സമ്മതിക്കാന്‍ മനസ്സു വരുമെങ്കില്‍ ബോധ്യപ്പെടും.

കാരണം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ പടര്‍ന്നതും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായതും ഇന്നലെ വരെ നിങ്ങള്‍ വ്യവസായം ചെയ്തു നടന്നപ്പോളല്ല. ഇന്നലെ വരെ നിങ്ങള്‍ മറ്റുള്ളവരുമായി ഏറ്റുമുട്ടി നടന്നപ്പോഴുമല്ല.ഇന്നലെ വരെ നിങ്ങള്‍ പലതും ചെയ്തു നീങ്ങിയപ്പോഴുമല്ല.

എപ്പോള്‍ മുതല്‍ നിങ്ങള്‍ ധ്യാനിക്കാനിരുന്നുവോ അപ്പോള്‍ മുതലാണ് നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തിലും നിങ്ങളുടെ ഇടയിലും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ വന്നത് എന്ന് നിങ്ങളില്‍ ഓരോരുത്തരും രഹസ്യമായി സമ്മതിക്കുന്നുണ്ട്, പരസ്യമായി സമ്മതിക്കുന്നില്ല.

പരസ്യമായി അപൂര്‍വ്വം ചിലരേ സമ്മതിക്കുന്നുള്ളൂ, അത് കൈവിട്ടുപോയപ്പോഴാണ്; അല്ലെങ്കില്‍ എന്നെപ്പോലെ ഏതെങ്കിലും ദുഷ്ടനെ കണ്ടുകഴിഞ്ഞു മാത്രമാണ്. എന്നെപ്പോലെയൊരു ദുഷ്ടനെ കണ്ടു കഴിയുകയും എന്നോടു സംസര്‍ഗ്ഗം പുലര്‍ത്തുകയും ചെയ്താല്‍ ചിലപ്പോള്‍ ആരെങ്കിലും പരസ്യമായി പറഞ്ഞത് അവന്റെ സ്വഭാവം കൊണ്ടു പരസ്യമായി പറഞ്ഞതല്ല. അല്ലാത്തിടത്തൊന്നും പരസ്യമായി പറയുന്നതു ഞാന്‍ കേള്‍ക്കുന്നില്ല.

അടുത്ത പേജില്‍ തുടരുന്നു

Advertisement