തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം. രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. രാവിലെ കോളേജിലെത്തിയ വിദ്യാര്‍ത്ഥിയെ ഗേറ്റിനരികില്‍വെച്ച് ഒരാള്‍ മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥിയെ സെക്യൂരിറ്റി ജീവനക്കാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കേഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു. ഏകദേശം 37 വയസ് പ്രായമുള്ളയാളാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

Subscribe Us:

മെഡിക്കല്‍ കോളേജിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ മതിയായ സെക്യൂരിറ്റി സംവിധാനങ്ങളില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജില്‍ ഇന്ന് പഠിപ്പ്മുടക്ക് സമരം നടത്തി.

Malayalam news

Kerala news in English