എഡിറ്റര്‍
എഡിറ്റര്‍
പിങ്കി പ്രമാണിക് പുരുഷനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
എഡിറ്റര്‍
Monday 12th November 2012 3:42pm

കൊല്‍ക്കത്ത: വിവാദ അത്‌ലറ്റിക് താരം പിങ്കി പ്രമാണിക് പുരുഷനാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് പോലീസ് പിങ്കിക്കെതിരെ കേസെടുത്തിരിക്കുകയാണ്. വഞ്ചനയ്ക്കും മാനഭംഗത്തിനെതിരെയുമാണ് കേസ്.

Ads By Google

കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയില്‍ വെച്ചാണ് പരിശോധന നടന്നത്.

കഴിഞ്ഞ ജൂണ്‍ 14 നായിരുന്നു പിങ്കിക്കെതിരെ ആരോപണമുയരുന്നത്. വിവാഹ വാഗ്ദാനം നല്‍കി മാസങ്ങളോളം പിങ്കി തന്നെ ഒപ്പം താമസിച്ചെന്നും പിന്നീട് വിവാഹത്തില്‍നിന്നും പിന്മാറുകയായിരുന്നുവെന്നും  കൂടെ താമസിച്ചിരുന്ന സ്ത്രീ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് പിങ്കിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പിങ്കിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.

പശ്ചിമബംഗാളിലെ പുരുലിയ ജില്ലയില്‍ ജനിച്ച പിങ്കി പത്താംതരത്തിന് ശേഷം കൊല്‍ക്കത്തയില്‍ എത്തി സ്‌പോര്‍ട്‌സില്‍ സജീവമാവുകയായിരുന്നു.

2002 ല്‍ നടന്ന ഇന്റര്‍ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് മീറ്റിലൂടെയാണ് പിങ്കിയെ കായിക ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

പിന്നീട് രണ്ടുമാസങ്ങള്‍ക്ക് ശേഷം നടന്ന 100 മീറ്റര്‍, 200 മീറ്റര്‍ ,300 മീറ്റര്‍ മത്സരങ്ങളില്‍ സംസ്ഥാന ചാമ്പ്യനായി. അതിനുശേഷം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ എത്തി.

2006 ലെ ഏഷ്യന്‍ ഗെയിംസില്‍ 4400 മീറ്റര്‍ റിലേയില്‍ പിങ്കി സ്വര്‍ണമെഡലും മെല്‍ബണില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയ ടീമില്‍ പിങ്കിയും ഉണ്ടായിരുന്നു.

Advertisement