എറണാകുളം: സ്വാശ്രയ,മെഡിക്കല്‍ പി.ജി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി ശരിവെച്ചു. 50 ശതമാനം സര്‍ക്കാര്‍ ക്വാട്ടയാണെന്ന ഹര്‍ജിയാണ് കോടതി ശരിവെച്ചത്. ഇതിനെതിരെ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി കോടതി തള്ളി.

കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ക്വാട്ടയിലെ സീറ്റുകളില്‍ മാനേജ്‌മെന്റ് പരീക്ഷ നടത്തിയിരുന്നു. പിന്നീട് സര്‍ക്കാര്‍ ഈ പരീക്ഷ റദ്ദാക്കുകയായിരുന്നു.

പ്രവേശന പരീക്ഷ നിയമവിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്നു പ്രവേശനം നടത്തണമെന്നും ഹൈക്കോടതി അന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മാനേജ്‌മെന്റ് ഹര്‍ജി സമര്‍പ്പിച്ചത്. മെറിറ്റ്
മറികടക്കാന്‍ ആരെയും അനുവദിക്കരുതെന്നും പ്രവേശനം ഏറ്റെടുക്കാനുള്ള അവസരം ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും കോടതിയുടെ വിമര്‍ശനമുണ്ടായിരുന്നു.

പ്രോസ്‌പെക്ടസ് വ്യവസ്ഥകള്‍ മാനേജ്‌മെന്റുകള്‍ക്ക് ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥകള്‍ എല്ലാ കോളജുകള്‍ക്കും ബാധകമാക്കണമെന്നും പ്രവേശന നടപടികള്‍ മാനേജ്‌മെന്റുകള്‍ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Malayalam News

Kerala News In English