എഡിറ്റര്‍
എഡിറ്റര്‍
മെഡിക്കല്‍ പി.ജി.പ്രവേശനം അഖിലേന്ത്യാപരീക്ഷയുടെ അടിസ്ഥാനത്തില്‍
എഡിറ്റര്‍
Saturday 2nd November 2013 2:44pm

exam

തിരുവനന്തപുരം: മെഡിക്കല്‍ പി.ജി.പ്രവേശനം ഇനി മുതല്‍ അഖിലേന്ത്യാപരീക്ഷയുടെ അടിസ്ഥാനത്തില്‍.

സംസ്ഥാനത്തെ, 2014 അദ്ധ്യയന വര്‍ഷത്തെ മെഡിക്കല്‍ പി.ജി.(ഡിഗ്രി, ഡിപ്ലോമ) പ്രവേശനം നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പി.ജി. പരീക്ഷയുടെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നടത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വിവിധ സംസ്ഥാന ക്വാട്ടകളില്‍ (സര്‍വ്വീസ് ക്വാട്ട ഉള്‍പ്പെടെ) പ്രവേശനം നേടാനാഗ്രഹിക്കുന്നവരും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കണം.

2014 -ലെ ഡന്റല്‍ പി.ജി.പ്രവേശനവും അഖിലേന്ത്യാ പരീക്ഷയുടെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും.

സംസ്ഥാനതലത്തില്‍ പ്രവേശന പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങള്‍ നവംബര്‍ നാലിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.

Advertisement