Categories

മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷാഫലം പ്രഖ്യാപിച്ചു: ശില്‍പ എം.പോളിന് ഒന്നാം റാങ്ക്‌

Abdurabb

തിരുവനന്തപുരം: കേരള മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബാണ് പ്രഖ്യാപിച്ചത്. ആദ്യത്തെ പത്ത് റാങ്കുകളില്‍ ഒരു പെണ്‍കുട്ടി മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ.

മെഡിക്കല്‍ വിഭാഗത്തില്‍ എറണാകുളം കോതമംഗലം സ്വദേശി ശില്‍പ എം.പോളിനാണ് ഒന്നാം റാങ്ക്. കൊയിലാണ്ടി സ്വദേശി പി. വിഷ്ണുപ്രസാദ് രണ്ടാം റാങ്കും കണ്ണൂര്‍ സ്വദേശി ടി.ആസാദ് മൂന്നാം റാങ്കും നേടി. എസ്‌സി എസ്ടി വിഭാഗത്തില്‍ ദേവു ദിലപീനാണ് ഒന്നാം റാങ്ക്.

ആദ്യ പത്തു റാങ്കുകള്‍ ക്രമത്തില്‍: ശില്‍പ എം പോള്‍ (എറണാകുളം), വിഷ്ണുപ്രസാദ് (കോഴിക്കോട്), ആസാദ് (കണ്ണൂര്‍), എബിന്‍ കെ സെബാസ്റ്റിയന്‍ (ഇടുക്കി), മുഹമ്മദ് ഫൈസല്‍ ഹസന്‍(ആലുവ), ഫൈസല്‍ കെ.ടി (മലപ്പുറം), മുഹമ്മദ് റാഫി, സചിന്‍ തോമസ് (എറണാകുളം), ശരത്ത് (കൊല്ലം), വികാസ് (തിരുവനന്തപുരം)

എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഏറ്റവും അധികം മാര്‍ക്കു വാങ്ങിയവരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പ്ലസ്ടുവിന്റെ മാര്‍ക്ക് കൂടി പരിഗണിക്കേണ്ടതിനാല്‍ ഇവരുടെ പ്ലസ് ടു മാര്‍ക്കു കൂടി പരിഗണിച്ചാവും പ്രവേശനം.