Categories

അനാവശ്യമായി മരുന്നെഴുതരുത്; ഡോക്ടര്‍മാരോട് മെഡിക്കല്‍ കൗണ്‍സില്‍

doctors

ന്യൂദല്‍ഹി: മരുന്ന് കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങി ചികിത്സ നടത്തരുതെന്ന് ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശം. മരുന്നു കമ്പനികളുടെ പ്രതിനിധികളില്‍ നിന്ന് സമ്മാനങ്ങളും ഉപഹാരങ്ങളും കൈപ്പറ്റരുത്, ഡോക്ടറെ സന്ദര്‍ശിക്കുന്ന രോഗികളോട് പ്രത്യേക കമ്പനിയുടെ മരുന്ന് അടിച്ചേല്‍പിക്കരുത് തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

ഡോക്ടര്‍മാര്‍ക്കും കുടുംബത്തിനും കമ്പനികള്‍ വാഗ്ദാനം ചെയ്യപ്പെടുന്ന ഉല്ലാസ യാത്രകള്‍ ഒഴിവാക്കണം, മരുന്നു കമ്പനികളുടെ സാമ്പത്തിക സാഹായങ്ങള്‍ വാങ്ങരുത്, ഗവേഷണങ്ങള്‍ക്കും മറ്റും അംഗീകാരമുള്ള സ്ഥാപനങ്ങളെ ഉപയോഗിക്കണം; തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സെക്രട്ടറി എആര്‍എന്‍ സെതില്‍വാദാണ് ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ഡോക്ടര്‍മാര്‍ മരുന്ന് കമ്പനികളില്‍ നിന്ന് ഉപഹാരങ്ങള്‍ വാങ്ങി രോഗിക്ക് ആവശ്യമില്ലാത്തതും വിലകൂടിയതുമായ മരുന്നുകള്‍ കുറിപ്പെഴുതി നില്‍കുന്നുവെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇത് തടയുന്നതിന് വേണ്ടി കേരള സര്‍ക്കാര്‍ കുറിപ്പെഴുതുന്നതിന് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന തരത്തിലുള്ള നിയമം കൊണ്ടു വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഐ എം എയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അതിനി സാധിച്ചിട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.