ന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥി പ്രവേശനത്തിന് കൂടുതല്‍ സമയം വേണമെന്ന മാനേജ്‌മെന്റ് ആവശ്യത്തെ സുപ്രീം കോടതിയില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എതിര്‍ക്കും. പ്രവേശന പരീക്ഷ നടത്താന്‍ ഒരു മാസം കൂടുതല്‍ സമയം അനുവദിക്കണമെന്ന മാനേജ്‌മെന്റുകളുടെ വാദത്തെയാണ് കൗണ്‍സില്‍ എതിര്‍ക്കുക. നാളെ സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ കൗണ്‍സില്‍ നിലപാട് അറിയിക്കും.

ഇതിന് പുറമെ മാനേജ്‌മെന്റുകള്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെടും. മാനേജ്‌മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്തുന്നതിനെയും കൗണ്‍സില്‍ എതിര്‍ക്കും. മാനേജ്‌മെന്റ് നിലപാടുകള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് മെഡിക്കല്‍ കൗണ്‍സില്‍ നിലപാട്.